ADVERTISEMENT

തിരുവനന്തപുരം ∙ ഡ്രൈവിങ് ലൈസൻസിനും റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനും (ആർസി) ചിപ്പില്ലാത്ത പിവിസി ജി കാർഡ് ഈ മാസം 20നു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 22 വർഷമായി ഹൈക്കോടതിയിൽ നടന്ന കേസിൽ സർക്കാരിന് അനുകൂലമായി കഴിഞ്ഞദിവസം തീരുമാനം ഉണ്ടായതോടെയാണ് 7 സുരക്ഷാ മാനദണ്ഡങ്ങൾ ഉള്ള കാർഡ് പുറത്തിറക്കാൻ മോട്ടർവാഹന വകുപ്പിനു കഴിയുന്നത്. 22 വർഷം മുൻപ് ബെംഗളൂരു ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനം ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസുമായും (ഐടിഐ) അവർ ഇതിനായി ചുമതലപ്പെടുത്തിയ ഡൽഹി കേന്ദ്രമായ റോസ് മെർത്ത സൊല്യൂഷൻസ് എന്ന കൺസോർഷ്യവുമായിട്ടായിരുന്നു സർക്കാരിന്റെ ആദ്യ കരാർ. 198 രൂപയുടെ പിവിസി കാർഡും 395 രൂപയുടെ സ്മാർട്ട് ഒപ്റ്റിക്കൽ കാർഡുമായിരുന്നു അന്നത്തെ കരാറിൽ പറഞ്ഞിരുന്നത്. ഇൗ കരാർ സംസ്ഥാന സർക്കാർ റദ്ദാക്കി. 

ഇതിനെതിരെ റോസ് മെർത്ത സൊല്യൂഷൻസ് ഹൈക്കോടതിയിൽ കേസ് നൽകി. ഇതിനുശേഷം പല സർക്കാരുകളായി കെൽട്രോൺ, കേരള ബുക്ക് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി (കെബിപിഎസ്) എന്നിവർക്കു സ്മാർട് കാർഡ് നിർമിക്കാൻ കരാർ നൽകിയെങ്കിലും റോസ് മെർത്തയുടെ എതിർവാദത്തിൽ കോടതി ഇതു തടഞ്ഞു. 

ഇതെത്തുടർന്നു സർക്കാർ തന്നെ സ്മാർട് കാർഡ് പ്രിന്റിങ്ങിനു തയാറെടുത്തു. 22 വർഷം മുൻപ് 198 രൂപ വിലയിട്ട കാർഡ് ഇപ്പോൾ 60 രൂപയ്ക്കു നിർമിക്കാനാകുമെന്ന് ഉപകരണങ്ങൾ സ്വന്തം നിലയ്ക്കു വാങ്ങി പ്രിന്റ് ചെയ്ത ശേഷം സർക്കാർ കോടതിയെ അറിയിച്ചു. 

English Summary : Driving Licence and RC, PVC Card printing inauguration on April 20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com