കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ‘ഷേപ്പിങ് മൈൻഡ്സ്’
Mail This Article
×
കോട്ടയം ∙ കേന്ദ്രീയ വിദ്യാലയ പേരന്റ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ, വിദ്യാർഥികളും മാതാപിതാക്കളും നേരിടുന്ന മാനസിക സമ്മർദങ്ങളും വെല്ലുവിളികളും, പരസ്പര വൈകാരിക ബന്ധങ്ങളുടെ പ്രാധാന്യം എന്നിവയെപ്പറ്റിയും അവയുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദേശങ്ങളും വിശദീകരിക്കുന്ന സൗജന്യ ഓൺലൈൻ പരിപാടി ‘ഷേപ്പിങ് മൈൻഡ്സ്’ സംഘടിപ്പിക്കുന്നു. കേന്ദ്രീയ വിദ്യാലയങ്ങളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി മേയ് 25 വ്യാഴം വൈകിട്ട് 7.15 ന് നടക്കുന്ന പരിപാടിയിൽ പ്രശസ്ത കൗൺസിലിങ് സൈക്കോളജിസ്റ്റ് ഡോ. മെറിൻ പുന്നൻ ക്ലാസ് നയിക്കുന്നു. റജിസ്ട്രേഷന്: www.kvpf.in
കൂടുതൽ വിവരങ്ങൾക്ക്: 9961437372, 9446405492
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.