ADVERTISEMENT

ന്യൂഡൽഹി∙ ഇരു‘കയ്യിലും’ സ്വർണവുമായി ജോബിയും കുടുംബവും കേരളത്തിലേക്കുളള യാത്രയിലാണ്. ഇന്ത്യൻ ആം റസ്‌ലിങ് ഫെഡറേഷൻ ശ്രീനഗറിൽ നടത്തിയ ദേശീയ പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്ന ജോബി മാത്യു, സീനിയർ സിറ്റിങ് 65 കിലോ വിഭാഗത്തിൽ  ഇടംകൈ– വലംകൈ വിഭാഗങ്ങളിൽ സ്വർണം നേടിയിരുന്നു. കൊച്ചി ഇരുമ്പനം ഭാരത് പെട്രോളിയത്തിൽ മാനേജരായ അദ്ദേഹം ഒക്ടോബറിൽ കസഖ്സ്ഥാനിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാംപ്യൻഷിപ്പിനും യോഗ്യത നേടിയിട്ടുണ്ട്. 

ഭിന്നശേഷിക്കാരനായ ജോബി സ്വന്തം വാഹനത്തിലാണ് കുടുംബത്തിനൊപ്പം ശ്രീനഗറിലേക്കു സാഹസികമായി യാത്ര ചെയ്തത്. ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഖാൻബാൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടത്തിയ പരിപാടിയിൽ അദ്ദേഹം മുഖ്യാതിഥിയായി. 3650 കിലോമീറ്റർ ഒരു ദിശയിലേക്കു മാത്രം ഡ്രൈവ് ചെയ്തുള്ള യാത്രയിൽ കൂട്ടിനു ഭാര്യ ഡോ. മേഘയും മക്കളായ ജ്യോതിസ്, വിദ്യുത് എന്നിവരുമുണ്ട്.

English Summary: Joby Mathew wins twin gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com