മുഖ്യമന്ത്രിയും സംഘവും ഇന്ന് അമേരിക്കയിൽ
Mail This Article
തിരുവനന്തപുരം ∙ ലോകകേരള സഭയുടെ ന്യൂയോർക്ക് മേഖലാ സമ്മേളനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഇന്ന് അമേരിക്കയിലെത്തും. 10നാണു മേഖലാ സമ്മേളനം. 11നു നിക്ഷേപക സംഗമത്തിലും ടൈംസ് സ്ക്വയറിലെ പൊതുസമ്മേളനത്തിലും പങ്കെടുക്കും. 12നു വാഷിങ്ടൻ ഡിസിയിൽ ലോകബാങ്ക് പ്രതിനിധികളുമായി കൂടിക്കാഴ്ച. 13നു മേരിലാൻഡിലെ മാലിന്യനിർമാർജന സംവിധാനം പഠിക്കാൻ സമയം ചെലവിടും. 14നു ക്യൂബൻ സന്ദർശനത്തിനായി ന്യൂയോർക്കിൽ നിന്നു ഹവാനയിലേക്കു തിരിക്കും. 15നും 16നുമാണു ക്യൂബയിലെ വിവിധ കൂടിക്കാഴ്ചകൾ. 19നു തിരികെയെത്തും.
ഇതിനിടെ ലോക കേരള സഭയുടെ മേഖലാ സമ്മേളനം കൊണ്ടു വിദേശമലയാളികൾക്ക് എന്തു നേട്ടം എന്ന വിഷയത്തിൽ അമേരിക്കയിലെ കേരള ഡിബേറ്റ് ഫോറം ഓൺലൈൻ ചർച്ച സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. മുഖ്യമന്ത്രി അമേരിക്കയിലെത്തുന്ന ഇന്നു തന്നെയാണു ചർച്ച.
English Summary: Chief Minister Pinarayi Vijayan and team to America