ADVERTISEMENT

അമ്പലവയൽ(വയനാട്)∙ ‘സന്തോഷഗ്രാമ’ത്തിൽ ഇനി സേവനങ്ങൾക്ക് എത്തുന്നവർക്കും സന്തോഷ സ്വീകരണം, സംതൃപ്തിയോടെ മടക്കം. അമ്പലവയൽ പഞ്ചായത്തിൽ സന്തോഷഗ്രാമം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ പെ‍ാതുജനങ്ങൾക്കു സന്തോഷ സ്വീകരണമെ‍ാരുക്കാൻ ‘ഹോസ്റ്റസ്’മാരെ നിയോഗിച്ചു. കവാടത്തിൽ മുഴുവൻ സമയവും ‘നിറചിരി’യുമായി ഹോസ്റ്റസുമാരുണ്ടാകും. 

പഞ്ചായത്ത് ഓഫിസിൽ വിവിധ സേവനങ്ങൾക്ക് എത്തുന്ന പൊതുജനങ്ങളെ സഹായിക്കുന്നതിനായി നിയമിച്ച വെ‍ാളന്റിയർമാരാണ് ഹോസ്റ്റസ്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യപദ്ധതിയാണിത്. പ്രത്യേക യൂണിഫോം ധരിച്ചാണ് ഇവരുടെ സേവനം. 2 ഹോസ്റ്റസുമാരെയാണു പഞ്ചായത്ത് നിയമിച്ചിട്ടുള്ളത്. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പഞ്ചായത്ത് ഓഫിസ് കവാടത്തിൽ സേവനതൽപരരായി ഇവരുണ്ടാകും. ദിനംപ്രതി പഞ്ചായത്തിൽ എത്തുന്ന പൊതുജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന പദ്ധതി ഇതിനോടകം ശ്രദ്ധേയമായി. അപേക്ഷകൾ തയാറാക്കി നൽകലും സംശയ ദുരീകരണവും ഹോസ്റ്റസുമാരുടെ ചുമതലയാണ്. 

English Summary : Hostesses to welcome people to Ambalavayal Panchayat Office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com