ADVERTISEMENT

കോട്ടയം ∙ കംപ്യൂട്ടർവൽക്കരണത്തിനെന്ന പേരിൽ കഴിഞ്ഞ 16 വർഷത്തിനിടെ പൊതുജനങ്ങളിൽ നിന്ന് 656.11 കോടി പിരിച്ചെടുത്ത മോട്ടർവാഹന വകുപ്പ് കംപ്യൂട്ടർ സപ്പോർട്ട് ജോലികൾക്കു സി ഡിറ്റിനു നൽകുന്നത് വർഷം 9.66 കോടി രൂപ.

വർഷം 166 കോടി രൂപ വരെ മോട്ടർ വാഹന വകുപ്പ് യൂസർഫീ ഇനത്തിൽ പിരിച്ചെടുക്കുമ്പോഴും കാര്യമായ ചെലവ് ഈ ഇനത്തിൽ വകുപ്പിനു വരുന്നില്ലെന്ന് സി ഡിറ്റുമായുള്ള കരാർ രേഖകൾ വ്യക്തമാക്കുന്നു. കംപ്യൂട്ടർ സപ്പോർട്ട് ജോലികൾക്കായി മൂന്നു വർഷത്തേക്കു വീതമാണ് സി ഡിറ്റിനു കരാർ നൽകുന്നത്. കരാർ അനുസരിച്ച് മൂന്നു വർഷത്തേക്ക് 28.99 കോടിയാണു സി ഡിറ്റിന് നൽകിവരുന്നത്.

ചെലവ് ഇത്രയും മതിയെന്നിരിക്കെ പിരിക്കുന്ന ബാക്കി തുക എവിടേക്കു പോകുന്നു എന്നതിന് ഉത്തരമില്ല. ഒരു സേവനത്തിന് ഒരു ചാർജ് മാത്രമേ ഈടാക്കാവൂ എന്ന നിയമം നിലവിലുള്ളപ്പോഴാണ് ഉപഭോക്താക്കളിൽ നിന്നു സേവനത്തിനുള്ള ഫീസ് വാങ്ങിയ ശേഷം യൂസർ ഫീയും വാങ്ങുന്നത്. 2007 ഏപ്രിൽ നാലിനാണു യൂസർ ഫീ പിരിക്കുന്നതിനുള്ള ഉത്തരവിറങ്ങിയത്. ഏപ്രിൽ 16 മുതൽ പിരിവും ആരംഭിച്ചു.

28.99 കോടി എന്തിനൊക്കെ?

സേവനങ്ങൾ 6 ഘടകങ്ങളായി തിരിച്ച് ഓരോന്നിനും തുക 

നിശ്ചയിച്ചാണു സി ഡിറ്റുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.

∙ കംപ്യൂട്ടർ തകരാറിലായാൽ നന്നാക്കാൻ 

സി ഡിറ്റ്  ജീവനക്കാരെ നിയോഗിക്കാൻ 12.21 കോടി

∙ വാർഷിക അറ്റകുറ്റപ്പണി (എഎംസി) 2.83 കോടി

∙ ഉപഭോഗവസ്തുക്കളുടെ ചെലവ്              9.79 കോടി

∙ സ്റ്റേഷനറി              3.21 കോടി

∙ ഹൗസ് കീപ്പിങ്             30.28 ലക്ഷം

∙ പശ്ചാത്തല സൗകര്യ അറ്റകുറ്റപ്പണി  63.86 ലക്ഷം

English Summary : Motor vehicle department user fee collection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com