ആർസി സേവനങ്ങൾ: കൂട്ടിയ സർവീസ് ചാർജ് കുറച്ചു
Mail This Article
×
കോട്ടയം ∙ വാഹന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി (ആർസി) ബന്ധപ്പെട്ട സേവനങ്ങൾക്കുള്ള സർവീസ് ചാർജ് ഇരട്ടിയാക്കിയത് മോട്ടർ വാഹന വകുപ്പ് പിൻവലിച്ചു. സർക്കാർ ഉത്തരവോ അറിയിപ്പോ ഇല്ലാതെ സർവീസ് ചാർജ് ഇരട്ടിയാക്കിയതായി ‘മലയാള മനോരമ’ വാർത്ത പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണു നടപടി. എന്നാൽ, കൂടിയ നിരക്കിൽ ഇതിനകം പിരിച്ചെടുത്ത തുക തിരികെക്കൊടുക്കുമോ എന്ന കാര്യം പറഞ്ഞിട്ടുമില്ല. ഇതിനും സർക്കാർ തലത്തിൽ തീരുമാനം വേണ്ടിവരും.
27ന് ഉച്ചയ്ക്ക് ഒരു മണി മുതലാണ് ഇരട്ടിത്തുക ഈടാക്കിത്തുടങ്ങിയത്. ഓൺലൈൻ വഴിയാണു ഫീസ് അടയ്ക്കുന്നത്. ഇന്നലെ രാവിലെ മുതൽ വീണ്ടും പഴയ നിരക്കിലേക്കു മാറി. ഇതിനകം ഫീസ് അടച്ചവരിൽനിന്നു ലക്ഷങ്ങളാണു സർക്കാരിനു ലഭിച്ചത്.
English Summary : Additional service charge reduced for RC Services
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.