ADVERTISEMENT

തിരുവനന്തപുരം ∙ ഓൺലൈൻ മലയാളം നിഘണ്ടു മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തെങ്കിലും പൂർണ സജ്ജമാകാൻ കേരളപ്പിറവി ദിനമായ നവംബർ ഒന്നുവരെ കാത്തിരിക്കേണ്ടിവരും. സ്വരാക്ഷരങ്ങളിലും ‘ക’ മുതൽ ‘ത’ വരെയുള്ള വ്യഞ്ജനാക്ഷരങ്ങളിലും ആരംഭിക്കുന്ന ഒന്നര ലക്ഷത്തോളം വാക്കുകളാണു നിലവിൽ നിഘണ്ടുവിലുള്ളത്. ‘ഥ’ മുതൽ ‘റ’ വരെയുള്ള അക്ഷരങ്ങളിൽ തുടങ്ങുന്ന വാക്കുകളും മലയാളത്തിലെ ഭാഷാഭേദ പദങ്ങളുമായി ഒരു ലക്ഷത്തോളം വാക്കുകൾ കൂടി നവംബർ ഒന്നിനകം ഉൾപ്പെടുത്തും. 

ശബ്ദതാരാവലി, മലയാള മഹാനിഘണ്ടു, കേരള ഭാഷാ നിഘണ്ടു എന്നിവയെയാണ് ആദ്യഘട്ടത്തിൽ ആശ്രയിച്ചത്. പൊതുജനങ്ങൾക്ക് വാക്കുകൾ സംഭാവന ചെയ്യാനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനുമുള്ള സൗകര്യം http://malayalanighandu.kerala.gov.in/ എന്ന വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. മൊബൈൽ, വെബ് ആപ്ലിക്കേഷനുകളിലും നിഘണ്ടു ലഭ്യമാക്കും. 

ചീഫ് സെക്രട്ടറി, ഔദ്യോഗിക ഭാഷാവകുപ്പ് സെക്രട്ടറി പദവികൾ വഹിച്ചിരുന്ന വി.പി.ജോയിയുടെ നേതൃത്വത്തിൽ ഭാഷാ മാർഗനിർദേശ സമിതിയാണ് നിഘണ്ടുവിനായി മുന്നിട്ടിറങ്ങിയത്. മലയാള സർവകലാശാല, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ഐസിഫോസ് എന്നിവയുടെ സഹായത്തോടെയാണ് നിഘണ്ടു തയാറാക്കിയത്.

English Summary: Online malayalam dictionary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com