ADVERTISEMENT

കാഞ്ഞങ്ങാട് ∙ കരിന്തളം ഗവ. കോളജിൽ അധ്യാപക നിയമനത്തിന് വ്യാജരേഖ ചമച്ച കേസിൽ ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി കെ.വിദ്യയ്ക്കു ജാമ്യം അനുവദിച്ചു. കേസിൽ വിശദമായ വാദം കേട്ട ശേഷമാണു കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 2 പേരുടെ ആൾ ജാമ്യത്തിലും ആഴ്ചയിൽ ബുധൻ, ശനി ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരാകണമെന്നും ഉള്ള ജാമ്യ വ്യവസ്ഥയിലാണു ജാമ്യം അനുവദിച്ചത്. തെളിവുകൾ നശിപ്പിക്കാനോ, സാക്ഷികളെ സ്വാധീനിക്കാനോ പാടില്ലെന്നും പറയുന്നു. തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കരുത് എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. 

എന്നാൽ, പൊലീസ് നടത്തിയതു മാധ്യമങ്ങളെ ബോധ്യപ്പെടുത്താനുള്ള അന്വേഷണ നടപടികൾ മാത്രമാണെന്നു പ്രതിഭാഗം മറുവാദം ഉയർത്തി. ഒരു മാസത്തോളം അന്വേഷണം നടത്തിയിട്ടും പൊലീസിനു തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും വാദിച്ചു. അഗളിയിലെ സമാനമായ കേസിൽ കോടതി ജാമ്യം നൽകിയതും വിദ്യയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. വിദ്യ ചെയ്തത് ഗുരുതരമായ കുറ്റം ആണെന്നും ജാമ്യം നൽകരുതെന്നും ആവശ്യപ്പെട്ട് നീലേശ്വരം പൊലീസ് കോടതിയിൽ ഇന്നലെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

English Summary : Granted bail for K.Vidya in fake certificate case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com