ADVERTISEMENT

കൊച്ചി∙ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നു സംസ്ഥാനത്തെത്തിയ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി പിതാവിനെ കാണാനാകാതെ ബെംഗളൂരുവിലേക്കു മടങ്ങി. 2008ലെ ബെംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് 26ന് കൊച്ചിയിലെത്തിയ മഅദനിയെ ശാരീരികാസ്വാസ്ഥ്യം മൂലം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാക്കുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ ക്രിയാറ്റിൻ അളവും രക്തസമ്മർദവും ക്രമാതീതമായി ഉയർന്നതായും ഇരുവൃക്കകളുടെയും പ്രവർത്തനത്തിൽ തകരാറുണ്ടെന്നും കണ്ടെത്തിയതോടെ ശാസ്താംകോട്ട അൻവാർശേരി തോട്ടുവാൽ മൻസിലിലേക്കുള്ള യാത്ര ഒഴിവാക്കി മഅദനി ആശുപത്രിയിൽത്തന്നെ തുടരുകയായിരുന്നു.

മഅദനിയെ യാത്രയാക്കാൻ പാർട്ടിപ്രവർത്തകരുടെ വൻ സംഘം ആശുപത്രിയിലെത്തി. ഭാര്യ സൂഫിയ, പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് റജീബ്, സലിം ബാബു, നൗഷാദ് തിക്കോടി എന്നിവരും നാലു സഹായികളും കർണാടക പൊലീസ് ഉദ്യോഗസ്ഥൻ ഹേമന്ദും മഅദനിക്കൊപ്പം ബെംഗളൂരുവിലേക്കു പോയിട്ടുണ്ട്.ഇന്നലെ രാവിലെ മന്ത്രി അഹമ്മദ് ദേവർകോവിൽ മഅദനിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. വൈകിട്ട് പി‍ഡിപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഅദനി ഐക്യദാർഢ്യ സംഗമം ഡോ.സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. 

English Summary : Abdul Nazer Mahdani returned without seeing his father

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com