ADVERTISEMENT

കൊച്ചി ∙ മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പു കേസിൽ മൂന്നാം പ്രതി മുൻ ഐജി: എസ്.സുരേന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ്. ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ 50,000 രൂപയുടെ ബോണ്ടിലും തുല്യ തുകയ്ക്കുള്ള 2 പേരുടെ ഉറപ്പിലും ജാമ്യം അനുവദിച്ചു. രണ്ടാം പ്രതി‌യായ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെയും ഇതേപോലെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിടുകയായിരുന്നു.

മറ്റൊരു പ്രതിയായ ഐ‌ജി ലക്ഷ്‌മണിനെ നാളെ ചോദ്യം ചെയ്തേക്കും. മൂവരും നൽകിയ ഉറപ്പിൽ മോൻസനു വൻതുക കൈമാറി വഞ്ചിക്കപ്പെട്ടെന്നാണു പരാതിക്കാരുടെ ആരോപണം. മോൻസന്റെ തട്ടിപ്പിനു കൂട്ടുനിന്നതിന്റെ പേരിൽ ഐജി ലക്ഷ്മണിനെ 2021 നവംബറിൽ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, അന്ന് കേസിൽ പ്രതിയാക്കിയിരുന്നില്ല. കഴിഞ്ഞമാസം കെ.സുധാകരനെ പ്രതി ചേർത്തപ്പോഴാണ് ലക്ഷ്മൺ, സുരേന്ദ്രൻ എന്നിവരെ കൂട്ടുപ്രതികളാക്കിയത്.

English Summary: Monson Mavungal Case: Former IG Surendran arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com