പ്രിയ വർഗീസിന്റെ നിയമനം: ഹൈക്കോടതി വിധിയിൽ പിഴവെന്ന് യുജിസി
Mail This Article
×
ന്യൂഡൽഹി ∙ പിഎച്ച്ഡി ഗവേഷണത്തിനു ചെലവിട്ട സമയം അധ്യാപന പരിചയമായി കണക്കാക്കി പ്രിയ വർഗീസിന്റെ നിയമനം ശരിവച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്നു യുജിസി സുപ്രീം കോടതിയിൽ വ്യക്തമാക്കി. കേരള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയായ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോഷ്യേറ്റ് പ്രഫസറായി നിയമിച്ചതു ശരിവച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജിയിലാണ് യുജിസി ഇക്കാര്യം വ്യക്തമാക്കിയത്.
നിയമനം അംഗീകരിച്ച ഹൈക്കോടതി നടപടിയിൽ ഒരുപരിധിവരെ പിഴവുണ്ടായെന്നു കഴിഞ്ഞ ദിവസം സുപ്രീം കോടതിയും നിരീക്ഷിച്ചിരുന്നു.
English Summary: UGC says fault in High Court verdict regarding appointment of Priya Varghese
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.