ADVERTISEMENT

മാവടി ∙ നായാട്ടുകാരുള്ള ഗ്രാമമാണു മാവടി. വെടിയൊച്ച സാധാരണമാണ്. ചൊവ്വാഴ്ച രാത്രി 11.30നു വീട്ടിനുള്ളിൽ വെടിയൊച്ച കേട്ടതോടെയാണു സണ്ണിയുടെ ഭാര്യയും മക്കളും ഭയന്ന് ഓടിയെത്തിയത്. വെടിയേറ്റ് കട്ടിലിൽ കമിഴ്ന്നു വീണുകിടക്കുകയായിരുന്നു സണ്ണി. നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി. പിന്നാലെ നെടുങ്കണ്ടം പൊലീസുമെത്തി.

സണ്ണി കിടന്നുറങ്ങിയ മുറിയുടെ വാതിലിൽ 5 സുഷിരങ്ങൾ കണ്ടെത്തി. നാടൻതോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടയുടെ അവശിഷ്ടങ്ങൾ മുറിക്കകത്തും കതകിലും കാണപ്പെട്ടു. നായാട്ടുസംഘങ്ങളെ പൊലീസ് സംശയിക്കാൻ ഇതായിരുന്നു കാരണം. വെടിയുണ്ടകളുടെ ഭാഗം സണ്ണിയുടെ തലയ്ക്കുള്ളിൽ നിന്നു പോസ്റ്റ്മോർട്ടത്തിലും കണ്ടെത്തി. മൃഗവേട്ട നടത്തുന്നതായി സംശയിക്കുന്ന ഒട്ടേറെപ്പേരെ പൊലീസ് നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്നു പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു പ്രതിയായ സജിയിലേക്കെത്തിയത്.

ലൈസൻസില്ലാതെ തോക്ക് കൈവശം വച്ചിരുന്ന സജിയെ തുടർന്നു കസ്റ്റഡിയിലെടുത്തു. സജിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റു രണ്ടു പ്രതികളെയും ചോദ്യം ചെയ്തു. അവരും കുറ്റം സമ്മതിച്ചതിനെ തുടർന്ന് മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. 2 തോക്കുകൾ പൊലീസ് കണ്ടെത്തി. 

നെടുങ്കണ്ടം ഇൻസ്പെക്ടർ ജർലിൻ സ്കറിയ, എസ്ഐമാരായ ജയകൃഷ്ണൻ നായർ, അഗസ്റ്റിൻ, ദിനേശൻ, ബിനോയ് ഏബ്രഹാം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ അരുൺ കൃഷ്ണ സാഗർ, രഞ്ജിത്ത്, ദീപു, ജോബിൻ, ബിനു, രഞ്ജിത്ത്, എസ്ഐ സജിമോൻ ജോസഫ്, സിപിഒ വി.കെ.അനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

English Summary : Nedumkandam native Sunny murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com