ADVERTISEMENT

തിരുവനന്തപുരം∙ അയ്യങ്കാളിയുടെ ചിത്രം മോർഫ് ചെയ്തു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. എറണാകുളത്തും തിരുവനന്തപുരത്തും റജിസ്റ്റർ ചെയ്ത കേസുകളാണു ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കുക. പൊലീസ് അന്വേഷണത്തിൽ പ്രതികളെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ഡിജിപിയാണു കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. 

സാമൂഹിക പരിഷ്കർത്താവ് അയ്യങ്കാളിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച കുറ്റത്തിനു കസ്റ്റഡിയിലെടുത്ത എറണാകുളം കുറുമശ്ശേരി സ്വദേശിയെ പിന്നീടു വിട്ടയച്ചിരുന്നു. അപകീർത്തികരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചതിൽ പങ്കില്ലെന്നു കണ്ടെത്തിയതിനാലായിരുന്നു നടപടി.  

English Summary: Ayyankali Image morphed Case Handedover to Crimebranch 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com