ADVERTISEMENT

തിരുവനന്തപുരം ∙ കോൺഗ്രസ് നിയന്ത്രണത്തിലുള്ള ജില്ലാ അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ 13 കോടിയുടെ തട്ടിപ്പ് നടന്നതായി ആരോപിച്ച് നിക്ഷേപകരുടെ പ്രതിഷേധം. പണം തിരികെ തരണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ മുൻ മന്ത്രി വി.എസ്.ശിവകുമാറിന്റെ വീട്ടിലെത്തി പ്രതിഷേധിച്ചു. കിള്ളിപ്പാലം, വെള്ളായണി, വലിയതുറ ബ്രാഞ്ചുകളിലെ നിക്ഷേപകരാണ് പ്രതിഷേധിച്ചത്. 300 നിക്ഷേപകർക്കായി 13 കോടി നഷ്ടമായെന്നാണു പരാതി.

സൊസൈറ്റി പ്രസിഡന്റ് എം.രാജേന്ദ്രൻ പണം മുഴുവൻ പിൻവലിച്ചെന്നും ശിവകുമാറിന്റെ ഉത്തരവാദിത്തത്തിലാണ് നിക്ഷേപം നടത്തിയെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. ഞായറാഴ്ച രാവിലെ മൂന്നു മണിക്കൂറിലധികം ശിവകുമാറിന്റെ വീടിനു മുന്നിൽ പ്രതിഷേധമുണ്ടായി.

മുഖ്യമന്ത്രിക്കും സഹകരണമന്ത്രിക്കും പരാതി നൽകാൻ സഹായം ചെയ്യുമെന്ന് സ്ഥലത്തെത്തിയ സിപിഎം പ്രാദേശിക നേതാക്കൾ പ്രതിഷേധക്കാർക്ക് ഉറപ്പു നൽകി. സൊസൈറ്റിയുമായി നേരിട്ടു ബന്ധമില്ലെന്നു ശിവകുമാർ പറഞ്ഞു. 2006ൽ ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ ഉദ്ഘാടനം നടത്തിയിട്ടുണ്ട്. ഉദ്ഘാടനം ചെയ്തവരുടെ വീട്ടിൽ അല്ല പ്രതിഷേധിക്കേണ്ടത്. ആരോടും പണം നിക്ഷേപിക്കാൻ പറഞ്ഞിട്ടില്ല. ബാങ്ക് പ്രസിഡന്റ് രാജേന്ദ്രനുമായി ഇപ്പോൾ ബന്ധമില്ലെന്നും ശിവകുമാർ പറഞ്ഞു.

English Summary: Investors protest at VS Sivakumar's house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com