ADVERTISEMENT

കൊല്ലം ∙ സോളർ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ഇളയമകൻ വീടിനുള്ളിൽ മരിച്ച നിലയിൽ. കരുനാഗപ്പള്ളി അമൃത സർവകലാശാലയിൽ ബിസിഎ രണ്ടാം വർഷ വിദ്യാർഥിയായ യദു പരമേശ്വരൻ (അച്ചു–19) ആണു മരിച്ചത്. മുത്തച്ഛൻ കെ.പരമേശ്വരൻപിള്ളയുടെ വീടായ തിരുമുല്ലവാരം വിഷ്ണത്തുകാവ് പൊയിലക്കട കോംപൗണ്ടിൽ ശ്രീലതിയിൽ ആയിരുന്നു താമസം. സംസ്കാരം ഇന്ന്. സഹോദരൻ: ഹരി പരമേശ്വരൻ. കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു. 

യദുവിന്റെ അമ്മ രശ്മിയെ 2006 ഫെബ്രുവരി 4ന് വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. രശ്മി മരിച്ച കേസിൽ ബിജു രാധാകൃഷ്ണനെ ജില്ലാ കോടതി ജീവപര്യന്തം ശിക്ഷിച്ചെങ്കിലും ഹൈക്കോടതി വിട്ടയച്ചു. 

English Summary:

Biju Radhakrishnan's son Yadhu Parameswaran found dead at home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com