ADVERTISEMENT

കൊച്ചി ∙ കാലാവധി പൂർത്തിയായിട്ടും കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ (കെടിഡിഎഫ്സി) നിക്ഷേപത്തുക തിരിച്ചു നൽകിയില്ലെന്ന ഹർജിയിൽ സാമ്പത്തിക ഞെരുക്കമാണെന്നും പണം തിരിച്ചു നൽകാൻ ബാധ്യതയില്ലെന്നും അറിയിച്ച സർക്കാരിനു ഹൈക്കോടതിയുടെ വിമർശനം.

നിക്ഷേപത്തിന് ഗാരന്റി നിന്നിട്ട് ഇത്തരത്തിൽ പറയുന്നത് സംസ്ഥാനത്തിനു നാണക്കേടാണെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കേരള സർക്കാരിനു നിക്ഷേപം തിരിച്ചു നൽകാൻ ബാധ്യതയില്ലേയെന്ന് ആരാഞ്ഞ കോടതി ഇക്കാര്യം വ്യക്തമാക്കി അധിക സത്യവാങ്മൂലം നൽകാൻ നിർദേശിച്ചു.

∙ കേസ്: കെടിഡിഎഫിസിയിൽ നിക്ഷേപിച്ച 30 ലക്ഷത്തിലേറെ രൂപ തിരിച്ചുകിട്ടാൻ കൊൽക്കത്തയിലെ ലക്ഷ്‌മിനാഥ് ട്രേഡ് ലിങ്ക് ഉൾപ്പെടെ നൽകിയ ഹർജി.

∙ സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലം: 1000 കോടി വിലമതിക്കുന്ന സ്വത്ത് കെഎസ്ആർടിസിക്കും കെടിഡിഎഫ്സിക്കുമുണ്ട്. ഇതു വിറ്റോ പണയം വച്ചോ കെടിഡിഎഫ്സിയുടെ ബാധ്യത തീർക്കാവുന്നതാണ്. രണ്ടു കോർപറേഷനുകളുംകൂടി ചർച്ചചെയ്തു തീരുമാനിക്കേണ്ട വിഷയമാണിത്. ഇവർ തമ്മിലുള്ള തർക്കം പരിഹരിച്ചശേഷം മാത്രമാണു ഗാരന്റി സംബന്ധിച്ച ചോദ്യം ഉയരുന്നൂള്ളൂ. ഗവൺമെന്റ് ഗാരന്റി നിയമപ്രകാരം സർക്കാരും കെടിഡിഎഫ്‌സിയും തമ്മിൽ ഉടമ്പടിയുണ്ടാക്കിയിട്ടില്ല. അതുകൊണ്ടു കെടിഡിഎഫ്സിക്ക് സർക്കാർ ഗാരന്റി ഉന്നയിക്കാനാവില്ല.

∙ കോടതി ചോദിച്ചത്: സർക്കാരിനെ വിശ്വസിച്ചാണു ജനങ്ങൾ പണം നിക്ഷേപിച്ചത്. പിന്നെങ്ങനെ സർക്കാരിന് കയ്യൊഴിയാനാകും? സ്വത്ത് വിറ്റ് പണം തിരികെ നൽകണമെന്ന് എങ്ങനെ പറയാനാവും? 

English Summary:

Kerala High Court Rebukes Government's Financial Crisis Statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com