ADVERTISEMENT

തിരുവനന്തപുരം ∙ ഏകാംഗ കക്ഷികൾക്കു രണ്ടരവർഷം വീതം മന്ത്രിസ്ഥാനം പകുത്തുനൽകാനുള്ള എൽഡിഎഫിലെ മുൻധാരണ ഡിസംബർ 24നു സമാപിക്കുന്ന ‘നവകേരള സദസ്സി’നു ശേഷം നടപ്പാക്കാൻ സിപിഎം തീരുമാനിച്ചു. നാടകീയമായി ഒന്നും സംഭവിച്ചില്ലെങ്കിൽ കെ.ബി.ഗണേഷ്കുമാറും (കേരള കോൺഗ്രസ്–ബി) രാമചന്ദ്രൻ കടന്നപ്പള്ളിയും (കോൺഗ്രസ്–എസ്) ഡിസംബർ ഒടുവിലോ ജനുവരി ആദ്യമോ മന്ത്രിമാരാകും. യഥാക്രമം ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ) എന്നിവർക്കു പകരമാണിത്.

ഈ മാസം 20ന് പിണറായി മന്ത്രിസഭ രണ്ടരവർഷം പൂർത്തിയാക്കും. അതിനു 2 ദിവസം മുൻപു മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നിയമസഭാമണ്ഡല പര്യടനമായ ‘നവകേരള സദസ്സ്’ കാസർകോട്ട് ആരംഭിക്കും. മന്ത്രിമാരെ അതിനുമുൻപു മാറ്റുന്നത് അപ്രായോഗികമാണെന്നു സിപിഎം വിലയിരുത്തി.

English Summary:

KB Ganesh Kumar and Ramachandran Kadannappally to be ministers in Kerala Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com