ADVERTISEMENT

തിരുവനന്തപുരം ∙ ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമസമിതി പുറത്തിറക്കുന്ന സ്റ്റാംപിൽ തെളിയുക എറണാകുളം അയിരൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി റിജു വരച്ച ചിത്രം. ‘കുട്ടികൾക്കിണങ്ങിയ ലോകം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് റിജു നേട്ടം സ്വന്തമാക്കിയത്. 338 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്.

പോസ്റ്റ്മാനായ എറണാകുളം കുറുമശേരി അമ്പാട്ടുപറമ്പിൽ എ.എസ്.രാജേഷിന്റെയും ഷബാനാ‌ രാജേഷിന്റെയും മകളാണ് റിജു. ഇരട്ട സഹോദരി റിഥി ഇതേ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയാണ്. ഫുൾ എപ്ലസ് നേടിയാണ് കഴിഞ്ഞ എസ്എസ്എൽസി പരീക്ഷ ഇരുവരും വിജയിച്ചത്. 14നു തിരുവനന്തപുരത്ത് നടത്തുന്ന സംസ്ഥാനതല ശിശുദിന സമ്മേളനത്തിൽ സ്റ്റാംപ് പുറത്തിറക്കും. റിജുവിനും പഠിക്കുന്ന സ്കൂളിനുമുള്ള റോളിങ് ട്രോഫി യോഗത്തിൽ സമ്മാനിക്കും.

English Summary:

Postman's daughter riju drawing to be stamp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com