ദുരിതകാലത്ത് ആഘോഷമോ? ദുരിതം ഒരാളുടേതെങ്കിലും മുൻഗണന അതിന്: സർക്കാരിനോട് ഹൈക്കോടതി
Mail This Article
×
കൊച്ചി ∙ ജനം ദുരിതത്തിലാണ്ടുനിൽക്കുമ്പോൾ സർക്കാർ ആഘോഷങ്ങളിൽ മുഴുകുന്നതു പ്രതീക്ഷിക്കാവുന്നതല്ലെന്നു ഹൈക്കോടതി. കേരളം പോലെയുള്ള സംസ്ഥാനത്തു ഭരണനിർവഹണം നടത്തുമ്പോൾ അധികൃതർ ഇക്കാര്യം മനസ്സിൽ വയ്ക്കണം. ദുരിതം ഒരാളുടേതാണെങ്കിൽ പോലും മുൻഗണന നൽകേണ്ടത് അതിനാണെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ വൈകുന്നതു സംബന്ധിച്ച കോടതിയലക്ഷ്യക്കേസിൽ, പണമില്ലാത്ത അവസ്ഥ ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ പരാമർശം. കോടതിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി ഡോ.വി.വേണുവും ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും ഓൺലൈനിൽ ഹാജരായി.
English Summary:
High court criticises kerala state's celebrations, while many of its citizens are going through difficulties
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.