ADVERTISEMENT

തിരുവനന്തപുരം ∙ സിവിൽ സപ്ലൈസ് കോർപറേഷനിലെ (സപ്ലൈകോ) ഒൻപതിനായിരത്തിൽപരം ജീവനക്കാരുടെ ശമ്പളം മുടങ്ങി. സാധാരണ അതതു മാസത്തെ അവസാന പ്രവൃത്തിദിനമാണു ശമ്പളം. ഇത്തവണ ഈ സമയപരിധി കഴിഞ്ഞ് ഒരാഴ്ചയാകുമ്പോഴും വിതരണം തുടങ്ങിയിട്ടില്ല. കഴിഞ്ഞ ജൂലൈ മുതൽ ഘട്ടംഘട്ടമായാണു ശമ്പളം നൽകുന്നത്. ഇത്തവണ അതു പോലും നടന്നില്ല. ജീവനക്കാരുടെ സംഘടനകൾ പരാതിപ്പെട്ടതോടെ ഇന്നലെ വൈകിട്ടോടെ ഒരു വിഭാഗം ജീവനക്കാർക്കു ശമ്പളം അനുവദിച്ചതായി പറയുന്നു. ഇന്നത്തോടെ മുഴുവൻ ജീവനക്കാർക്കും ശമ്പളം വിതരണം ചെയ്യാൻ നിർദേശം നൽകിയെന്നു മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.

English Summary:

Salary of nine thousand Supplyco employees pending

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com