യൂത്ത് കോൺഗ്രസ് മർദനം: ലോക്സഭയിൽ ഉന്നയിക്കരുതെന്ന് എളമരം കരീം
Mail This Article
×
ന്യൂഡൽഹി∙ സംസ്ഥാന വിഷയങ്ങൾ ദേശീയതലത്തിൽ ഉന്നയിക്കുന്നത് പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് എളമരം കരീം (സിപിഎം) ചൂണ്ടിക്കാട്ടി. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ പാർലമെന്റിൽ ചേർന്ന പ്രതിപക്ഷ എംപിമാരുടെ യോഗത്തിലാണു കരീമിന്റെ പരാമർശം.
മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയിൽ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമണത്തിനിരയായ സംഭവത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ലോക്സഭയിൽ അടിയന്തരപ്രമേയ നോട്ടിസ് നൽകിയതിലുള്ള അതൃപ്തിയാണു കരീം വ്യക്തമാക്കിയത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ലോക്സഭയിലെ കോൺഗ്രസ് കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി വിമർശിച്ചതും മുന്നണി ബന്ധത്തെ ബാധിക്കുന്ന നീക്കമാണെന്ന് തൃണമൂൽ എംപി ഡെറക് ഒബ്രയ്ൻ പറഞ്ഞു.
English Summary:
Should not raise Youth Congress violence in Lok Sabha says Elamaram Kareem
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.