ജനുവരി ആദ്യം മോദി എത്തും: കെ.സുരേന്ദ്രൻ
Mail This Article
കോട്ടയം ∙ ജനുവരി ആദ്യ വാരം പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അറിയിച്ചു. കോട്ടയത്തു നടന്ന എൻഡിഎ സംസ്ഥാന നേതൃയോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയെ കൂടാതെ, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ തുടങ്ങിയ പ്രമുഖ നേതാക്കൾ വരും മാസങ്ങളിൽ കേരളത്തിൽ വരും. ദേശീയ നേതൃത്വം കേരളത്തിനു കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിന്റെ ഭാഗമായാണിത്.
സംസ്ഥാനത്തെ വർധിച്ചുവരുന്ന കർഷക ആത്മഹത്യയ്ക്കു പിണറായി സർക്കാരാണ് ഉത്തരവാദിയെന്നു കെ.സുരേന്ദ്രൻ ആരോപിച്ചു. ജനുവരി അവസാനം മുതൽ ഫെബ്രുവരി വരെ എൻഡിഎയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പദയാത്ര സംഘടിപ്പിക്കും. ഇതിനു മുൻപായി ഡിസംബറിൽ എൻഡിഎ ജില്ലാ കൺവൻഷനുകൾ പൂർത്തിയാക്കും.