ADVERTISEMENT

കൊച്ചി ∙ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് പിജി വിദ്യാർഥിനി ഡോ. ഷഹ്ന ജീവനൊടുക്കിയെന്ന കേസിലെ ഒന്നാം പ്രതി ഡോ. ഇ.എ. റുവൈസിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഏഴു മുതൽ കസ്റ്റഡിയിലാണെന്നത് കണക്കിലെടുത്താണു ജസ്റ്റിസ് പി.ഗോപിനാഥ് ജാമ്യം അനുവദിച്ചത്. നാലിനാണ് ഷഹ്ന ജീവനൊടുക്കിയത്. ഹർജിക്കാരനും കുടുംബാംഗങ്ങളും വൻതുക സ്ത്രീധനം ചോദിച്ചതാണു ഷഹ്ന ജീവനൊടുക്കാൻ കാരണമെന്നായിരുന്നു പരാതി. റുവൈസിന്റെ പിതാവിനും നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

റുവൈസിനെതിരെയുള്ള ആരോപണങ്ങൾ ഗുരുതരമാണെന്നു കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരന്റെ സസ്പെൻഷൻ പിൻവലിച്ചു തിരിച്ചെടുക്കുന്നത് ആരോഗ്യവകുപ്പ്, ആരോഗ്യ സർവകലാശാല എന്നിവയുമായി ആലോചിച്ച് അച്ചടക്ക സമിതി തീരുമാനമെടുക്കേണ്ടതാണെന്നു കോളജ് പ്രിൻസിപ്പൽ അറിയിച്ചു.കസ്റ്റഡിയിൽനിന്നു മോചിപ്പിച്ചാൽ പഠനം തുടരാൻ സാധിക്കുമെന്നു ഹർജിക്കാരൻ അറിയിച്ചിരുന്നു. എന്നാൽ ജാമ്യം അനുവദിക്കുന്നത് പിജി പഠനം തുടരാനുള്ള അവകാശമായി വ്യാഖ്യാനിക്കരുതെന്നു കോടതി വ്യക്തമാക്കി.

English Summary:

Bail for Ruwais on Dr. Shahna's death case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com