മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ കൈമാറി
Mail This Article
×
തൊടുപുഴ ∙ ക്ഷേമപെൻഷൻ മുടങ്ങിയപ്പോൾ ഭിക്ഷയെടുത്തു പ്രതിഷേധിക്കുകയും പിന്നീടു ഹൈക്കോടതി സമീപിക്കുകയും ചെയ്ത അടിമാലിയിലെ മറിയക്കുട്ടിക്ക് ഇന്നലെ ഒരു മാസത്തെ പെൻഷൻ ലഭിച്ചു. ഇന്നലെ അവധി ആയിരുന്നെങ്കിലും ട്രഷറി വഴി ലഭിച്ച ക്ഷേമ പെൻഷൻ അടിമാലി സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ മറിയക്കുട്ടിയുടെ വീട്ടിലെത്തി കൈമാറി.
മറിയക്കുട്ടിക്കൊപ്പം സമരം ചെയ്ത അന്ന ഔസേപ്പിനു പെൻഷൻ ലഭിച്ചില്ല. ഈറ്റ, കാട്ടുവള്ളി, തഴ ക്ഷേമ നിധി ബോർഡിൽ നിന്നാണ് അന്നയ്ക്കു പെൻഷൻ ലഭിക്കേണ്ടത്. പോസ്റ്റ് ഓഫിസ് വഴിയാണ് ആ പെൻഷൻ കൊടുക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപിയുടെ സമ്മാനമായി മറിയക്കുട്ടിക്കും അന്നയ്ക്കും 5000 രൂപ വീതവും ക്രിസ്മസ് കേക്കും കോൺഗ്രസ് പ്രവർത്തകർ വീട്ടിലെത്തി കൈമാറി.
English Summary:
One month pension was handed over to Maryakutty
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.