ADVERTISEMENT

കാക്കനാട്∙ മണിപ്പുരിൽ വംശഹത്യയുടെതിനു തുല്യമായ അക്രമങ്ങൾക്കു നേതൃത്വം നൽകിയവർ അതൊന്നും അറിഞ്ഞില്ലെന്ന നാട്യത്തോടെ സൗഹൃദം നടിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നാലു വോട്ടിനു വേണ്ടി നടത്തുന്ന ഇത്തരം നീക്കങ്ങൾ എല്ലാവരും തിരിച്ചറിയുമെന്നു തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ്സിൽ മുഖ്യമന്ത്രി പറഞ്ഞു.

മണിപ്പുർ ആക്രമണത്തിൽ ക്രൈസ്തവ സഭകൾ വലിയതോതിൽ പ്രതിഷേധം നടത്തേണ്ടി വന്നു. സാധാരണ ഇത്തരം പ്രതിഷേധങ്ങൾക്കൊന്നും സഭകൾ തയാറാകാറില്ല. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ അവിടത്തുകാർ അനുഭവിച്ച കൊടുംക്രൂരത കണ്ടില്ലെന്നു നടിക്കാൻ സഭകൾക്കായില്ല. അവിടെ ആക്രമണത്തിനു നേതൃത്വം നൽകിയവർ ഇരകളോടുള്ള എല്ലാ ശത്രുതയും മനസ്സിൽ വച്ചു കൊണ്ട് ഇപ്പോൾ സൗഹൃദനീക്കം നടത്തുന്നുണ്ട്. വോട്ടിനു വേണ്ടിയുള്ള ഈ നീക്കം വിലപ്പോവില്ല - പിണറായി വിജയൻ പറഞ്ഞു.

English Summary:

Those who led violence in Manipur are pretending to be friends says Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com