ADVERTISEMENT

കണ്ണൂർ ∙ യുഡിഎഫിലെ ധാരണപ്രകാരം കോൺഗ്രസിലെ ടി.ഒ.മോഹനൻ കോർപറേഷൻ മേയർ സ്ഥാനം രാജിവച്ചു. ആദ്യ 3 വർഷം കോൺഗ്രസും പിന്നീടുള്ള 2 വർഷം മുസ്‌ലിം ലീഗും മേയർ സ്ഥാനം പങ്കിടണമെന്നാണ് ധാരണ. ഡിസിസി പ്രസിഡന്റ് കൂടിയായ കൗൺസിലർ മാർട്ടിൻ ജോർജിനും ഡപ്യൂട്ടി മേയർ കെ.ഷബീനയ്ക്കും കോൺഗ്രസ് നേതാക്കൾക്കും കൗൺസിലർമാർക്കും ഒപ്പമെത്തിയാണ് ഇന്നലെ വൈകിട്ട് രാജിക്കത്ത് നൽകിയത്. കോർപറേഷൻ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സൂപ്രണ്ടിങ് എൻജിനീയർ സ്വീകരിച്ച രാജിക്കത്ത് തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ചുകൊടുത്തു. പുതിയ മേയറുടെ തിരഞ്ഞെടുപ്പ് നടപടികൾ കലക്ടർ നിർവഹിക്കും. 3 ആഴ്ചയ്ക്കുള്ളിൽ പുതിയ മേയർ ചുമതലയേൽക്കും. അതുവരെ ചുമതല ഡപ്യൂട്ടി മേയർ കെ.ഷബീനയ്ക്കാണ്. ലീഗിന്റെ മേയർ സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല. 2020 ഡിസംബർ 30ന് ആണ് മോഹനൻ മേയറായി സ്ഥാനമേറ്റത്.

English Summary:

TO Mohanan resigned Kannur mayor position

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com