‘വിജയ’ലക്ഷ്മി; ഇരുട്ട് തോറ്റു
Mail This Article
ആഘോഷവേദികളെ ആരവങ്ങൾ കൊണ്ടുമാത്രം അറിയുന്ന കലോത്സവ മത്സരാർഥിയായിരുന്നു ഞാൻ. കണ്ടറിയാനുള്ളതുകൂടി കേട്ടറിയും. ചുറ്റുപാടുകളെ കാതുകൊണ്ടു നിരീക്ഷിക്കുമ്പോൾ ശ്രദ്ധകൂടും. ഏതുകലയാണെങ്കിലും ഈ ശ്രദ്ധ്യ്ക്കു പ്രാധാന്യമേറെയുണ്ട്. സ്കൂൾ– കോളജ് തലത്തിൽ സമ്മാനങ്ങൾ നേടാൻ ഇതെന്നെ ഏറെ സഹായിച്ചിട്ടുണ്ട്. പരിമിതികൾ നേട്ടമാക്കുന്ന കലയുടെ സൂത്രവാക്യം.
സംസ്ഥാന കലോത്സവത്തിന് ഇന്നു കൊല്ലത്ത് തുടക്കമാകുമ്പോൾ വ്യക്തിപരമായി സന്തോഷം തരുന്ന ഓർമകൾ വേറെയുമുണ്ട്. വർഷങ്ങൾക്കുമുൻപ് ഇതുപോലൊരു കലോത്സവവേദിയിലെ ശാസ്ത്രീയസംഗീത മത്സരത്തിൽ സമ്മാനാർഹയായ എനിക്കു വിലപ്പെട്ട മറ്റൊരു സമ്മാനം കൂടി ലഭിച്ചു. ഒരു ഗായത്രി തംബുരു. കുമ്മനം ശശികുമാറാണ് ആ സമ്മാനം നൽകിയത്.
ഇതിനകം ഒട്ടേറെ വേദികളിൽ ഞാൻ വായിച്ച ഗായത്രിവീണ എന്ന സംഗീതോപകരണത്തിന്റെ രൂപകൽപ്പനയ്ക്കു സഹായിച്ച സമ്മാനമായിരുന്നു അത്. അപ്പോൾ കൂട്ടുകാരേ, മടിച്ചു നിൽക്കാതെ അടിച്ചു പൊളിക്കുക...