ADVERTISEMENT

കൊല്ലം ∙ കലോത്സവത്തിൽ പങ്കെടുത്ത ഹൃദ്യമായ ഓർമകൾ പങ്കുവച്ചു പ്രതിപക്ഷ നേതാവ്  വി.ഡി.സതീശൻ.  ‘ഏഴാംക്ലാസ് കഴിഞ്ഞതുമുതൽ എല്ലാ കലോത്സവങ്ങളിലും സന്തോഷത്തോടെ   പങ്കെടുത്ത വിദ്യാർഥിയായിരുന്നു ഞാൻ. സമ്മാനം കിട്ടി സന്തോഷത്തോടെയും കിട്ടാതെ കണ്ണീരോടെയും മടങ്ങിപ്പോന്ന അനുഭവം എനിക്കുണ്ട്. ഇതൊരു വലിയ ഉത്സവമാണ്. നമ്മുടെ കുഞ്ഞുങ്ങൾ   കുതിച്ചുയരുന്നതു കാണുമ്പോൾ എല്ലാവരുടെയും മനസ്സിൽ ആഹ്ലാദമാണ്.    

കു‍ഞ്ഞുങ്ങളുടെയും രക്ഷാകർത്താക്കളുടെയും കണ്ണീരു വീഴാതെ,  വഴക്കുണ്ടാകാതെ ഇനി വരാനിരിക്കുന്ന വർഷങ്ങളിലും പരാതികൾ കുറച്ചു കലോത്സവങ്ങൾ മുന്നോട്ടു കൊണ്ടുപോകണമെന്നും   അദ്ദേഹം പറഞ്ഞു.

English Summary:

Kerala School Kalolsavam 2024: V.D.Satheesan about Kalolsavam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com