ADVERTISEMENT

തൃശൂർ ∙ തന്റെ 40 ലക്ഷം രൂപയുടെ നിക്ഷേപം കണ്ടുകെട്ടിയെന്ന കേന്ദ്ര അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടെ നിലപാടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കേന്ദ്ര അന്വേഷണ ഏജൻസികളുടെ രാഷ്ട്രീയ ദുരുപയോഗം മാത്രമാണു വാർത്തകളെന്നും സിപിഎം നേതാവ് എ.സി.മൊയ്തീ‍ൻ എംഎൽഎ പറഞ്ഞു.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മരവിപ്പിച്ച മുഴുവൻ തുകയുടെ രേഖകളും നൽകിയിട്ടുണ്ടെന്നും ഈ തുക കണ്ടുകെട്ടിയതായി ഒരു വിവരവും കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്കിലെ 150 കോടി രൂപയുടെ തട്ടിപ്പ് അന്വേഷിക്കുന്ന ഇ.ഡിയുടെ ആവശ്യപ്രകാരം മൊയ്തീന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 40 ലക്ഷം രൂപയുടെ അക്കൗണ്ടുകൾ കണ്ടുകെട്ടാൻ അതോറിറ്റി അനുവദിച്ചെന്ന വാർത്തകൾ സംബന്ധിച്ചായിരുന്നു പ്രതികരണം. സ്ഥിരനിക്ഷേപങ്ങൾ മരവിപ്പിച്ചതായി അറിഞ്ഞപ്പോൾത്തന്നെ ഇ.ഡിക്കു വിശദീകരണവും നിക്ഷേപത്തിന്റെ എല്ലാ രേഖകളും നൽകിയിരുന്നെന്നു മൊയ്തീൻ പറഞ്ഞു.

English Summary:

Legal action to be taken against central adjudicate authority stand says AC Moideen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com