സിപിഐയുടെ വിമർശനം; സ്ഥിരീകരിച്ച് ബിനോയ് വിശ്വം
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ ഉയർന്ന കടുത്ത വിമർശനം സമ്മതിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിസന്ധിയുണ്ടെങ്കിലും ഭക്ഷ്യവിതരണത്തിലും ക്ഷേമ പെൻഷനിലും സർക്കാരിനു ചില കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ജനം കരുതുന്നു.
വിദേശ സർവകലാശാലകളുമായി ബന്ധപ്പെട്ട വിയോജിപ്പ് പറയാൻ സിപിഐക്ക് ഇടതുമുന്നണിയിൽ വേദിയുണ്ട്. അക്കാര്യം അവിടെ പറയും. ഇപ്പോൾ അടിയന്തര പ്രശ്നം അതല്ലെന്നു പറഞ്ഞ ബിനോയ് വിശ്വം, എക്സാലോജിക്കുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയാതെ ഒഴിഞ്ഞുമാറി.
കേരളത്തിലെ കോൺഗ്രസിന് ബിജെപിയോട് അവിശുദ്ധ ചങ്ങാത്തമാണെന്ന് അദ്ദേഹം ആരോപിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചാൽ ചില പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് കോൺഗ്രസ് മറുപടി നൽകേണ്ടിവരും. എന്നാൽ മത്സരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല.
തൂക്കു പാർലമെന്റ് വന്നാൽ ഒരു എംപിയും പോകില്ലെന്ന് പറയാൻ യുഡിഎഫിന് ഉറപ്പുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.