ADVERTISEMENT

ഏറ്റുമാനൂർ ∙ വിദേശ സർവകലാശാലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിലവിൽ ഒരു നിലപാടും കൈക്കൊണ്ടിട്ടില്ലെന്നും വിഷയത്തിൽ തുറന്ന ചർച്ചയാകാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എംജി സർവകലാശാലാ എംപ്ലോയീസ് അസോസിയേഷന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘വിഷയം കേരളം ചർച്ച ചെയ്യട്ടെ. വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ, വ്യത്യസ്ത രാഷ്ട്രീയ പാർട്ടികൾ ആരുമായും ചർച്ചയ്ക്കു തയാറാണ്’ – അദ്ദേഹം പറഞ്ഞു.

സിപിഎം പൊതുനയത്തിൽ നിന്നു വ്യതിചലിച്ചിട്ടില്ല. 1957 മുതലുള്ള നയമാണ്. മൂലധന നിക്ഷേപത്തിന് സൗകര്യമുള്ള, ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അന്നു മുതൽ കേരളത്തിലുണ്ട്. സിപിഎം നയങ്ങൾ നടപ്പാക്കുന്ന സർക്കാരല്ല പിണറായി സർക്കാരെന്നും ഗോവിന്ദൻ പറഞ്ഞു. ഭൂരിപക്ഷ മതത്തിലെ ഒരു വിഭാഗം സംഘടിതരാവുകയും രാഷ്ട്രീയ പ്രക്രിയയിൽ അതു കലരുകയും ഭരണകൂടം അതിന്റെ ഭാഗമാവുകയും ചെയ്യുന്നതാണ് ഇന്നത്തെ രാഷ്ട്രീയ അവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

‌എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് കെ.ടി.രാജേഷ്‌ കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി.ശ്രീനി, എം.എസ്.സുരേഷ്, എ.വി.റസൽ, കെ.അനിൽ കുമാർ, സിൻഡിക്കറ്റംഗം റെജി സക്കറിയ, എം.എ.അജിത്കുമാർ, ഡോ. സി.പത്മനാഭൻ, ഹരിലാൽ, ഡോ. പി.മുഹമ്മദ് റഫീക്ക്, ഡോ എസ്.നസീബ്, കെ.അനുശ്രീ, മോഹനചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

കോട്ടയം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ സന്ദർശിച്ചു. എംജി സർവകശാലാ എംപ്ലോയീസ് അസോസിയേഷൻ വാർഷികം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ഗോവിന്ദൻ. സ്ഥാനാർഥിക്ക് അദ്ദേഹം വിജയാശംസകൾ നേർന്നു. 

English Summary:

Foreign University: MV Govindan can be an open discussion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com