പ്ലസ്ടു മോഡൽ ചോദ്യപ്പേപ്പർ ചോർന്നു
Mail This Article
×
തിരുവനന്തപുരം∙ ഹയർ സെക്കൻഡറി മോഡൽ പരീക്ഷയുടെ ചോദ്യപ്പേപ്പർ പരീക്ഷയ്ക്കു മുൻപ് ചോർന്നു. ഇന്നലെ നടന്ന പ്ലസ്ടു ഇംഗ്ലിഷ് പരീക്ഷയുടെ ചോദ്യമാണ് കോഴിക്കോട് വടകര മേഖലയിലെ ഒന്നിലേറെ സ്കൂളുകളിലെ വിദ്യാർഥികൾക്ക് വാട്സാപ് വഴി മുൻകൂട്ടി ലഭിച്ചത്.
രാവിലെ 9.30ന് ആയിരുന്നു പരീക്ഷ. എന്നാൽ ഏഴര മുതൽ തന്നെ പല വിദ്യാർഥികളുടെയും വാട്സാപ്പിൽ ചോദ്യം ലഭിച്ചു. പേപ്പറിൽ അച്ചടിച്ച ചോദ്യപ്പേപ്പറിന്റെ ചിത്രം പകർത്തിയായിരുന്നു ലഭിച്ചത്. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗികമായ പരാതികളൊന്നും ലഭിച്ചിട്ടില്ല.
ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ നിന്നു പൊതുചോദ്യം തയാറാക്കിയാണ് സംസ്ഥാനത്തൊട്ടാകെ മോഡൽ പരീക്ഷയ്ക്കും എത്തിക്കുന്നത്. ഒരാഴ്ച മുൻപ് സീൽ ചെയ്ത കവറിൽ ഇരുപതിന്റെ കെട്ടായി എത്തിച്ച ചോദ്യപ്പേപ്പർ സ്കൂൾ ലോക്കറുകളിലാണ് സൂക്ഷിക്കുന്നത്.
English Summary:
Plus two model question paper leaked
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.