ആർസി, ലൈസൻസ് പ്രിന്റിങ് അനിശ്ചിതത്വത്തിൽതന്നെ; അച്ചടിക്കാനാകാതെ 10 ലക്ഷത്തിലേറെ ആർസിയും ലൈസൻസും
Mail This Article
×
തിരുവനന്തപുരം ∙ ആർസി, ഡ്രൈവിങ് ലൈസൻസ് പ്രിന്റിങ് സംബന്ധിച്ച അനിശ്ചിതാവസ്ഥ മാറിയില്ല. ഇതുവരെ പ്രിന്റ് ചെയ്തതിന്റെ പണം നൽകാമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതിന്റെ അടിസ്ഥാനത്തിൽ 15 കോടി അനുവദിച്ചെങ്കിലും ഇതുവരെ കൈമാറിയിട്ടില്ല. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിന്റെ കാലതാമസമാണുള്ളത്.
10 ലക്ഷത്തിലേറെ ആർസിയും ലൈസൻസുമാണ് അച്ചടിക്കാനാകാതെ കെട്ടിക്കിടക്കുന്നത്. നവംബർ 27നു മുടങ്ങിയതാണ് പ്രിന്റിങ്.
നിലവിൽ മോട്ടർ വാഹന വകുപ്പ് ഓഫിസിൽ ഫെസിലിറ്റി മാനേജ്‌മെന്റ് സേവനങ്ങൾ ചെയ്യുന്ന സിഡിറ്റിനു നൽകാനുള്ള 6.58 കോടി കുടിശിക ഈ മാസം വേണമെന്ന് അവരും ആവശ്യപ്പെട്ടിട്ടുണ്ട്. സിഡിറ്റ് സേവനം നിർത്തിയാൽ മോട്ടർ വാഹന വകുപ്പ് ഓഫിസുകളുടെ പ്രവർത്തനം തടസ്സപ്പെടുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ.
English Summary:
RC and License printing pending in Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.