ADVERTISEMENT

അതിരമ്പുഴ ∙ മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്റർ കെ.പി. ജോസഫ് കൊട്ടാരം (89) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ 9ന് അതിരമ്പുഴ മറ്റം കവലയിലുള്ള വസതിയിൽ കൊണ്ടുവരും. സംസ്കാരം വൈകിട്ട് 3നു സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

ഭാര്യ: പൊൻകുന്നം താന്നിക്കപ്പാറ കുടുംബാംഗം പരേതയായ റോസമ്മ. മക്കൾ: ജോഷി ജോസഫ് (കോർപറേറ്റ് മാനേജർ, എംആർഎഫ്, ചെന്നൈ), ഡോ. സോഫിയാമ്മ ജോസഫ് (ഫിസിയോളജി അസി. പ്രഫസർ, മെഡിക്കൽ കോളജ്, കോട്ടയം), തോമസുകുട്ടി ജോസഫ്. മരുമക്കൾ: ലേഖ ജോഷി (ആർക്കിടെക്ട്, ചെന്നൈ), ഏറ്റുമാനൂർ രത്നഗിരി കരിങ്ങോട്ടിൽ ക്രിസ്റ്റിൻ.

സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ 1963 ൽ കെ.സി.മാമ്മൻ മാപ്പിള സ്കോളർഷിപ് നേടിയാണു മലയാള മനോരമ പത്രാധിപസമിതി അംഗമായത്. ഏറെക്കാലം മനോരമ ബിസിനസ് പേജിന്റെ ചുമതല വഹിച്ചു. കോട്ടയം പ്രസ്‌ക്ലബ് പ്രസിഡന്റ്, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ചങ്ങനാശേരി അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗമായിരുന്നു.

English Summary:

Joseph Kottaram passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com