ADVERTISEMENT

അടിമാലി ∙ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാൻ മാങ്കുളം ആനക്കുളത്തു 150 അടി കൊക്കയിലേക്കു മറി‍ഞ്ഞ് അച്ഛനും മകനുമടക്കം 4 പേർ മരിച്ചു. തമിഴ്നാട് തിരുനെൽവേലിയിൽനിന്ന് ഇടുക്കിയിലേക്ക് എത്തിയവർ സ‍ഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്.

തേനി സ്വദേശി അഭിനേഷ് മൂർത്തി (30), മകൻ തൻവിക് വെങ്കിട്ട് (ഒന്നര), ചിന്നമന്നൂർ സ്വദേശി ഗുണശേഖരൻ (70), ഈറോഡ് വിശാഖ മെറ്റൽ മാർട്ട് ഉടമ പി.കെ.സേതു (34) എന്നിവരാണു മരിച്ചത്. 12 പേർക്കു പരുക്കേറ്റു.

അഭിനേഷ് മൂർത്തി, ഗുണശേഖരൻ, പി.കെ.സേതു
അഭിനേഷ് മൂർത്തി, ഗുണശേഖരൻ, പി.കെ.സേതു

ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അപകടം. മൂന്നാറിൽനിന്ന് ആനക്കുളത്തേക്കു പോകുംവഴി മാങ്കുളത്തിനു സമീപം പേമരം വളവിൽ നിയന്ത്രണംവിട്ട വാൻ ക്രാഷ് ബാരിയർ തകർത്തു 150 അടിയോളം താഴ്ചയിലേക്കു മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നവരെ നാട്ടുകാരാണ് അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചത്. അഭിനേഷിന്റെ ഭാര്യ ശരണ്യ (25), വാൻ ഡ്രൈവർ തേനി സ്വദേശി ഒബ്ളി രാജ് (36) എന്നിവരുൾപ്പെടെ 12 പേരെ ഗുരുതര പരുക്കുകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

തിരുനെൽവേലിയിലെ ‘കുക്കിങ് റേഞ്ചേഴ്സ്’ പ്രഷർ കുക്കർ കമ്പനി, ജീവനക്കാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും വേണ്ടി ഏർപ്പെടുത്തിയ യാത്രയുടെ ഭാഗമായി എത്തിയ വാഹനങ്ങളിലൊന്നാണ് അപകടത്തിൽപെട്ടത്. മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

English Summary:

Van carrying natives of Tamil Nadu overturned; tragic end for 4 people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com