ADVERTISEMENT

പത്തനംതിട്ട ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനു കുടുംബശ്രീയെ ഉപയോഗിച്ചതായി യുഡിഎഫ് നൽകിയ പരാതിയിൽ എൽഡിഎഫ് സ്ഥാനാർഥി  ടി.എം.തോമസ് ഐസക്കിന് വരണാധികാരി കൂടിയായ കലക്ടർ പ്രേം കൃഷ്ണന്റെ താക്കീത്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തതു  ചട്ടലംഘനമാണെന്നും സർക്കാർ പരിപാടികളിൽ ഇനി പങ്കെടുക്കരുതെന്നുമാണു താക്കീത്. 

കുടുംബശ്രീ അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്ന തോമസ് ഐസക്കിന്റെ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് ഇതു സംബന്ധിച്ച കത്ത് കലക്ടർ ഐസക്കിനു കൈമാറിയത്. വിവരം സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസർക്കും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കുടുംബശ്രീ വഴി വായ്പാ വാഗ്ദാനം, കെ ഡിസ്ക് വഴിയുള്ള തൊഴിൽദാന പദ്ധതി എന്നിവയ്ക്കെതിരെ യുഡിഎഫാണു പരാതി നൽകിയത്. ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തിട്ടില്ലെന്നും യോഗം നടക്കുന്നിടത്തു പോയി വോട്ടു ചോദിക്കുന്നതിൽ തെറ്റില്ലെന്നുമായിരുന്നു ഐസക്കിന്റെ വിശദീകരണം. എന്നാൽ കലക്ടറുടെ അന്വേഷണത്തിൽ ചട്ടലംഘനം ബോധ്യമായി. 

പന്തളം തെക്കേക്കര പഞ്ചായത്തിലെ പറപ്പെട്ടിയിലാണ്   കുടുംബശ്രീ യോഗം നടന്നത്. താക്കീതു കിട്ടിയതോടെ ഐസക് നിലപാടും മാറ്റി. സിഡിഎസ് വിളിച്ചു ചേർത്ത യോഗമാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണു മറുപടി.

സുരേഷ്  ഗോപിയോട് വിശദീകരണം തേടി 

തൃശൂർ ∙ എൻഡിഎ സ്ഥാനാർഥി സുരേഷ്‌ ഗോപി വോട്ട് അഭ്യർഥിച്ചുള്ള നോട്ടിസിൽ പ്രിന്റിങ് ആൻഡ് പബ്ലിഷിങ് സംബന്ധിച്ച വിശദാംശങ്ങൾ രേഖപ്പെടുത്തിയില്ല എന്ന പരാതിയിൽ കലക്ടർ വിശദീകരണം തേടി. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് ആണു പരാതി നൽകിയത്.

English Summary:

Collector Prem Krishna give warning to Thomas isaac for attend kudumbasree programme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com