വെയ്റ്റിങ് ഷെഡിൽ ‘എംപിമാർ’ ഒളിഞ്ഞിരിക്കണം
Mail This Article
×
പത്തനംതിട്ട∙ ആന്റോ ആന്റണി എംപിയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലെ പേരും ചിത്രങ്ങളും മറയ്ക്കാൻ കലക്ടർ എസ്. പ്രേംകൃഷ്ണൻ ഇലക്‌ഷൻ സ്ക്വാഡിന് നിർദേശം നൽകി. ചെലവാകുന്ന തുക ആന്റോആന്റണിയുടെ തിരഞ്ഞെടുപ്പു ചെലവിൽ വകയിരുത്തും
മണ്ഡലത്തിലെ 63 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെയും 20 മൊബൈൽ ടവറുകളിലെയും ആന്റോ ആന്റണിയുടെ പേരുമറയ്ക്കാൻ നടപടി വേണമെന്ന് എൽഡിഎഫാണ് ആവശ്യപ്പെട്ടത്. ഭരണകക്ഷിയെ തൃപ്തിപ്പെടുത്താനായിരിക്കും നടപടിയെന്ന് ആന്റോ പ്രതികരിച്ചു. തോമസ് ഐസക്കാണ് സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നതെന്നും കുടുംബശ്രീ അടക്കം എല്ലാം പ്രചാരണത്തിനു ഉപയോഗിക്കുന്നതെന്നും ആന്റോ പറഞ്ഞു.
English Summary:
Collector instructed election squad to hide names and pictures at bus waiting sheds
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.