ADVERTISEMENT

സിപിഎം നിയന്ത്രണത്തിലുള്ള കീഴൂർ ചാവശ്ശേരി വനിതാ സഹകരണ സംഘത്തിൽ നിക്ഷേപിച്ച തുക തിരിച്ചുനൽകിയില്ലെന്ന് ആരോപിച്ച് സമരരംഗത്തെത്തിയ അധ്യാപിക പി.വി.ഷീജ മനോരമയോട്. ഷീജ, രാജ്യസഭാംഗവും സിപിഐ നേതാവുമായ പി.സന്തോഷ്കുമാറിന്റെ സഹോദരിയുമാണ്.

കണ്ണൂർ ∙ പാർട്ടിയിലുള്ള അടിയുറച്ച വിശ്വാസത്തിന്റെ പുറത്താണു 18 ലക്ഷം രൂപ നിക്ഷേപിച്ചതെന്നും ഇപ്പോൾ ചികിത്സയ്ക്കുവേണ്ടി ചോദിച്ചിട്ടുപോലും പണം തിരികെ കിട്ടിയില്ലെന്നും പി.വി.ഷീജ പറയുന്നു.

Q പെട്ടെന്ന് ആവശ്യപ്പെട്ടപ്പോൾ പണം ഒന്നിച്ചുതരാൻ കഴിയില്ലെന്നു മാത്രമാണു പറഞ്ഞതെന്നും ഒരു ലക്ഷം രൂപ നൽകാമെന്നു പറഞ്ഞപ്പോൾ സമ്മതിച്ചില്ലെന്നുമാണല്ലോ പാർട്ടിയുടെ വിശദീകരണം ?

A ജൂൺ മുതൽ ബാങ്കിൽ കയറിയിറങ്ങിയതാണ്. വാർത്ത വരുമെന്ന് ഉറപ്പായപ്പോഴാണ് ഒരു രാത്രി നേതാക്കളും സംഘം പ്രസിഡന്റും വീട്ടിലെത്തി ഒരു ലക്ഷം രൂപ നൽകാമെന്നു പറഞ്ഞത്. എപ്പോഴെങ്കിലും ഗഡുക്കളായി കുറച്ചു പണം നൽകിയിരുന്നെങ്കിൽ പോലും സമരത്തിന് ഇറങ്ങില്ലായിരുന്നു.

Q 2022ൽ പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നോ?

A ഉവ്വ്. എന്നാൽ, ഒരു വർഷത്തേക്ക് കൂടി പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ഞാൻ പണം പുതുക്കി. അന്ന് പണം പുതുക്കുമ്പോൾ 2023ൽ ഉറപ്പായും പണം തിരികെ നൽകണമെന്ന ആവശ്യം ഞാൻ മുന്നോട്ടുവച്ചിരുന്നു. അത് അവർ സമ്മതിക്കുകയും ചെയ്തു. പിന്നീട് 2023ൽ വിളിച്ചപ്പോൾ സംഘം സെക്രട്ടറി രാജി വച്ചെന്നും പണം വീണ്ടും ആറു മാസത്തേക്കു കൂടി നിക്ഷേപിക്കണമെന്നു പറഞ്ഞു. പക്ഷേ, അതിനു സമ്മതിച്ചില്ല. അന്നു രാത്രി വീട്ടിലേക്ക് സിപിഎം നേതാക്കളെത്തി. പ്രാദേശിക നേതാക്കൾക്കൊപ്പം പ്രമുഖരും കൂട്ടത്തിലുണ്ടായിരുന്നു. പണം തിരികെ നൽകാൻ കുറച്ചുകൂടി സമയം വേണമെന്ന് അവർ പറഞ്ഞതനുസരിച്ച് നവംബർ വരെ കാത്തു. ഒരു രൂപ പോലും നൽകിയില്ല.

Q പരാതി നൽകിയിരുന്നോ?

A സിപിഎം ലോക്കൽ കമ്മിറ്റി മുതൽ ജില്ലാ കമ്മിറ്റി വരെ പരാതി നൽകി. സ്ഥിരം ബാങ്കിൽ ചെല്ലാൻ തുടങ്ങിയപ്പോഴാണു മേയ് 18ന് ഉള്ളിൽ മുഴുവൻ പണവും നൽകാമെന്ന് അറിയിച്ചത്. അതിനിടെ ചികിത്സയ്ക്കായി പണം വേണ്ടിവന്നു. അതറിയിച്ചപ്പോൾ മാർച്ച് 31ന് അകം പണം നൽകാമെന്നായി. ആ ദിവസം കഴിഞ്ഞിട്ടും പണം കിട്ടാതെ വന്നപ്പോഴാണ്, സമരം തുടങ്ങിയത്.

English Summary:

Lost trust in party says PV Sheeja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com