ADVERTISEMENT

തിരുവനന്തപുരം ∙ 100 വയസ്സു പിന്നിട്ട കേരളത്തിലെ 2891 വോട്ടർമാരിലെ ഏക മുൻ മുഖ്യമന്ത്രിയായ വി.എസ്.അച്യുതാനന്ദന് ഇത്തവണ വോട്ടു ചെയ്യാനാകില്ല. 85 വയസ്സു പിന്നിട്ടവർക്കു വീട്ടിലിരുന്നു വോട്ടു ചെയ്യാൻ അവസരമുണ്ടെങ്കിലും വിഎസിന് അതിനുള്ള വഴിയൊരുക്കാനാകാത്തതിന്റെ സങ്കടത്തിലാണ് കുടുംബാംഗങ്ങൾ. വിഎസിന്റെ വോട്ട് ഇപ്പോഴും ആലപ്പുഴ പുന്നപ്രയിലെ ‘വേലിക്കകത്ത്’ കുടുംബവീട്ടിലാണ്. എന്നാൽ, താമസിക്കുന്നത് തിരുവനന്തപുരം ബാർട്ടൺ ഹില്ലിലെ ‘വേലിക്കകത്ത്’ വീട്ടിലും.

ആലപ്പുഴയിലെ വീട്ടിലേക്ക് തപാ‍ൽ വോട്ടിനുള്ള അപേക്ഷയുമായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ അച്ഛന് തിരുവനന്തപുരത്ത് വോട്ടു ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് ഉദ്യോഗസ്ഥരോട് അഭ്യർഥിച്ചിരുന്നതായി മകൻ ഡോ. വി.എ.അരുൺകുമാർ പറയുന്നു.

106 പിന്നിട്ട വോട്ട്

കൊച്ചി ∙ 106 വയസ്സിന്റെ ചെറുപ്പമുണ്ട് ഫിലോമിന മുത്തശ്ശിയുടെ ഈ പോസ്റ്റൽ വോട്ടിന്. 1918 ൽ ജനിച്ച ഫിലോമിന എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ഏറ്റവും പ്രായം ചെന്ന വോട്ടറാണ്. വോട്ടു ചെയ്യാനായി രാവിലെ മുതൽ കാത്തിരിക്കുകയായിരുന്നു മുത്തശ്ശി. അമ്മയുടെ വോട്ട് ആഘോഷമാക്കാൻ മക്കളും ഒത്തുകൂടി.

വോട്ടു ചെയ്ത ശേഷം വിരലിലെ മഷിയടയാളം ഉയർത്തിക്കാട്ടുന്ന 106 കാരി ഫിലേമിന ചിത്രം: ആറ്റ്ലി ഫെർണാണ്ടസ് / മനോരമ.
വോട്ടു ചെയ്ത ശേഷം വിരലിലെ മഷിയടയാളം ഉയർത്തിക്കാട്ടുന്ന 106 കാരി ഫിലേമിന ചിത്രം: ആറ്റ്ലി ഫെർണാണ്ടസ് / മനോരമ.

പനങ്ങാട് മാളൻകുഴി വീട്ടിൽ ഫിലോമിന ഇപ്പോൾ താമസിക്കുന്നത് മകൻ ജോണിയുടെ പൊന്നുരുന്നിയിലെ വീട്ടിലാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒഴിച്ച് ഇതുവരെയുള്ള ഒരു വോട്ടും മുടക്കിയിട്ടില്ല. വോട്ടർപട്ടികയിൽ പേരില്ലാത്തതു കൊണ്ടാണ് അന്നു വോട്ടു പോയത്.

തിര‍ഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സംഘം വീടിന്റെ പൂമുഖത്ത് കാർഡ്ബോർഡ് ഷീറ്റു കൊണ്ടു മറച്ചു താൽക്കാലിക പോളിങ് സ്റ്റേഷൻ തയാറാക്കി. ഫിലോമിനയ്ക്കു വേണ്ടി മകൻ ജോണിയാണു വോട്ടു ചെയ്തത്.

English Summary:

VS Achuthanandan may not be able to cast his vote in Loksabha Elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com