ADVERTISEMENT

തലശ്ശേരി ∙ ഇല്ലാത്ത വിഡിയോയുടെ പേരിൽ തനിക്കെതിരെ പരാതി ഉന്നയിച്ചതിന് എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ പറഞ്ഞു. ‘ ഇല്ലാത്ത വിഡിയോയുടെ പേരിൽ എൽഡിഎഫ് സ്ഥാനാർഥി നൽകിയ 2 പരാതിയിലും വാർത്താസമ്മേളനത്തിലും എന്റെ പേരു വലിച്ചിഴച്ചു. എന്റെ മാതാവിനെ പോലും ഇതിലേക്കു വലിച്ചിഴച്ചു. പൊതുപ്രവർത്തനത്തിൽ ഇന്നേവരെ എതിരാളികൾക്കുനേരെ വ്യക്തിഹത്യ നടത്താത്ത എനിക്കെതിരെ രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള വ്യാജ പരാതി ഉയർത്തിയത്. ’ – ഷാഫി പറഞ്ഞു.അഭിഭാഷകനുമായി സംസാരിച്ചതായും മിക്കവാറും ഇന്നുതന്നെ ഹൈക്കോടതിയിൽ കേസ് ഫയൽചെയ്യുമെന്നും ഷാഫി പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പിൽ ജയിക്കാൻ വ്യാജ ആരോപണങ്ങൾ ഒന്നും തനിക്കു പറയേണ്ടതില്ലെന്നു കെ.കെ.ശൈലജ പ്രതികരിച്ചു. ‘എന്റെ രാഷ്ട്രീയ വിശ്വാസ്യതയെയാണു സൈബർ ആക്രമണങ്ങളിലൂടെ ചോദ്യം ചെയ്തത്. എനിക്കെതിരെ ഷാഫി പറമ്പിൽ നിയമനടപടി സ്വീകരിച്ചോട്ടെ’–  ശൈലജ പറഞ്ഞു. 

English Summary:

Shafi Parambil said that legal action will be taken against LDF candidate KK Shailaja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com