ADVERTISEMENT

കൊച്ചി ∙ കേരളത്തിലെ മികച്ച കോളജ് മാഗസിനുള്ള മലയാള മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി കോട്ടയ്ക്കൽ വൈദ്യരത്നം പി.എസ്.വാരിയർ ആയുർവേദ കോളജിന്റെ ‘ആർക്കോ ഒരു സ്തുതി’ നേടി. സ്റ്റുഡന്റ് എഡിറ്റർക്ക് ചീഫ് എഡിറ്റേഴ്സ് ട്രോഫിയും 50,001 രൂപയുമാണു സമ്മാനം. കോളജിനും ട്രോഫി ലഭിക്കും. 

കോഴിക്കോട് ഫാറൂഖ് കോളജിന്റെ ‘കാക്ക’ രണ്ടാം സ്ഥാനവും കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിന്റെ ‘നടൂപ്പെട്ടോര്’ മൂന്നാം സ്ഥാനവും നേടി. സ്റ്റുഡന്റ് എഡിറ്റർക്ക് യഥാക്രമം 30,001, 20,001 വീതം രൂപയും ശിൽപവും കോളജിന് ട്രോഫിയുമാണു സമ്മാനം. 

കോഴിക്കോട് സർവകലാശാല ക്യാംപസിലെ കെ.കെ.അനുഷ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിലെ കാവ്യ അയ്യപ്പൻ, കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ അവനി ബിസൽ എന്നിവർക്കാണ് മാഗസിനുകളിൽ പ്രസിദ്ധീകരിച്ച മികച്ച മലയാളം കഥയ്ക്കുള്ള പുരസ്കാരം (5,001 രൂപ വീതം.) 

സംവിധായിക ശ്രുതി ശരണ്യം, എഴുത്തുകാരായ രാംമോഹൻ പാലിയത്ത്, അഖിൽ പി. ധർമജൻ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് എന്നിവരടങ്ങിയ ജൂറിയാണു വിജയികളെ തിരഞ്ഞെടുത്തത്. പുരസ്കാരങ്ങൾ പിന്നീട് സമ്മാനിക്കും.

college-magazine-2
English Summary:

Manorama Chief Editors Trophy for Kottaikkal Ayurveda College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com