ADVERTISEMENT

തിരുവനന്തപുരം ∙ വൈദ്യുതോൽപാദനം കഴിഞ്ഞു പുറന്തള്ളുന്ന വെള്ളം പമ്പ് ചെയ്തു സംഭരിച്ച് വീണ്ടും വൈദ്യുതി ഉൽപാദിപ്പിക്കുന്ന ‘പമ്പ്ഡ് സ്റ്റോറേജ് പദ്ധതി’ (പിഎസ്പി) ആരംഭിക്കാൻ കെഎസ്ഇബി. വയനാട് ജില്ലയിലെ കാരാപ്പുഴ റിസർവോയറിന്റെ ഭാഗമായ മഞ്ഞപ്പാറയിൽ 30 മെഗാവാട്ടിന്റെയും ഇടുക്കിയിൽ പൊന്മുടി റിസർവോയറിന്റെ ഭാഗമായ മുതിരപ്പുഴയിൽ 100 മെഗാവാട്ടിന്റെയും പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ സർക്കാരിന്റെ അനുമതി തേടും.

മഞ്ഞപ്പാറ പദ്ധതിക്ക് 180 കോടിയും മുതിരപ്പുഴ പദ്ധതിക്ക് 573 കോടി രൂപയുമാണ് എസ്റ്റിമേറ്റ് പ്രതീക്ഷിക്കുന്നത്. ഇടുക്കി (700 മെഗാവാട്ട്), പള്ളിവാസൽ (600 മെഗാവാട്ട്) ഉൾപ്പെടെ 9 കേന്ദ്രങ്ങളാണ് പിഎസ്പിക്കു യോജിച്ചതായി കണ്ടെത്തിയത്. മഞ്ഞപ്പാറ പദ്ധതി ആരംഭിച്ച് കെഎസ്ഇബിയുടെ സാമ്പത്തിക സ്ഥിതി പരിശോധിച്ച ശേഷമേ മുതിരപ്പുഴ പദ്ധതി തുടങ്ങുകയുള്ളൂ.

2030നു മുൻപ് പൂർത്തിയാക്കുകയാണ് ലക്ഷ്യം. സർക്കാരിൽ നിന്നു തത്വത്തിൽ അനുമതി ലഭിച്ചാൽ സാധ്യതാ പഠനം നടത്തും. കെഎസ്ഇബിയുടെ തനതു വിഹിതവും വിപണിയിൽ നിന്നുള്ള കടമെടുപ്പും വഴിയാണ് ഫണ്ട് കണ്ടെത്തുക. ഭാവിയിലെ ഉയർന്ന വൈദ്യുതി ആവശ്യകത നിറവേറ്റാൻ പിഎസ്പികൾ ആവശ്യമാണെന്നു മനസ്സിലാക്കിയാണ് കെഎസ്ഇബിയുടെ നീക്കം.

English Summary:

KSEB seeks permission for pumped storage project at Manjapara and Mutirapuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com