വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി
Mail This Article
×
തിരുവനന്തപുരം ∙ എക്സാലോജിക് – സിഎംആർഎൽ സാമ്പത്തിക ഇടപാടിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണത്തിനെതിരെ 3 തവണ കോടതിയിൽ ഹാജരായതിനു കെഎസ്ഐഡിസി നൽകിയ വക്കീൽ ഫീസ് 82.5 ലക്ഷം രൂപ! വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചപ്പോൾ, കോടതിയിൽ കേസു നടക്കുന്നുവെന്ന കാരണം പറഞ്ഞ് പല തവണ നിഷേധിച്ച വിവരമാണ്, അപ്പീൽ അപേക്ഷയിൽ കെഎസ്ഐഡിസി പുറത്തുവിട്ടത്. മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ സി.എസ്.വൈദ്യനാഥനാണു കേസിൽ കെഎസ്ഐഡിസിക്കു വേണ്ടി ഹാജരായത്. കേസിൽ കെഎസ്ഐഡിസിക്ക് അനുകൂലമായ കോടതിയുത്തരവുണ്ടായില്ല. ഒരു സിറ്റിങ്ങിന് 25 ലക്ഷം രൂപയാണ് വൈദ്യനാഥന്റെ ഫീസ്.
English Summary:
KSIDC said lawyer fee is above eighty two lakh on CMRL - Exalogic case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.