ADVERTISEMENT

കൊച്ചി∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിലെ പല പ്രതികൾക്കും നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതിൽ പങ്കുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയെ അറിയിച്ചു. പ്രതികളായ പി. ആർ. അരവിന്ദാക്ഷൻ, പി. സതീഷ്കുമാർ, സി. കെ. ജിൽസ് എന്നിവരുടെ ജാമ്യഹർജിയിലാണ് ഇ.ഡിക്കു വേണ്ടി അ‍ഡീ. സോളിസിറ്റർ ജനറൽ ലക്ഷ്മൺ സുന്ദരേശന്റെ വാദം. രാജ്യത്തിനെതിരായ ഗുരുതര കുറ്റകൃത്യം എന്ന നിലയിൽ ഈ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളണമെന്നും വാദിച്ചു. പ്രതിഭാഗത്തിന്റെ മറുപടിക്കായി ജസ്റ്റിസ് സി.എസ്. ഡയസ് കേസ് 29ലേക്കു മാറ്റി.

English Summary:

Karuvannur bank scam aaccused involved in money laundering says Enforcement Directorate in High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com