ADVERTISEMENT

തൊടുപുഴ ∙ സന്ദർശക വീസയിൽ ദുബായിലെത്തി വിമാനത്താവളത്തിൽ അധികൃതർ തടഞ്ഞുവച്ച യുവാക്കളെ നാട്ടിലെത്തിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വണ്ണപ്പുറം മുള്ളരിങ്ങാട് പട്ടായിക്കൽ അബിൻസ് (25) ഉൾപ്പെടെയുള്ള നൂറിലധികം പേരെ ദുബായ് വിമാനത്താവളത്തിൽ അധികൃതർ തടഞ്ഞുവച്ചത്. സന്ദർശക വീസയിൽ എത്തുന്നവർക്കെതിരെ നിയമം കർശനമാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരെ വിമാനത്താവളത്തിൽ തടഞ്ഞത്. അക്കൗണ്ടിൽ മതിയായ തുക ഇല്ലാത്തതിനാലാണ് അബിൻസിനെ തടഞ്ഞുവച്ചതെന്നാണ് വിവരം. എന്നാൽ കഴിഞ്ഞ ദിവസം അക്കൗണ്ടിൽ തുക കാണിച്ചിട്ടും യുവാക്കളെ പുറത്തു വിട്ടില്ല. 

സന്ദർശക വീസയിൽ എത്തി ജോലി അന്വേഷിക്കാനാണ് അബിൻസ് പുറപ്പെട്ടത്. ലഗേജ് പോലും ലഭിക്കാതെ ദുരിതത്തിലായ അബിൻസിനെയും കുട്ടരെയും ജനപ്രതിനിധികളും മറ്റു സംഘടനകളും ഇടപെട്ടാണ്  ഇന്നലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ചത്. ഇന്നലെ രാത്രി 9.30ന് അബിൻസ്‌ വീട്ടിലെത്തി. 

ഇനിയും ഒട്ടേറെ ആളുകൾ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് അബിൻസ് നൽകുന്ന വിവരം. 

വിദേശത്ത് ജോലി തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് ആലപ്പുഴയിലെ ഏജന്റ് ഒരു ലക്ഷം രൂപ വാങ്ങിയെന്നും ഇയാൾ കബളിപ്പിച്ചതിനാലാണ് ദുബായിൽ കുടുങ്ങിയതെന്നും അബിൻസിന്റെ പിതാവ് ആരോപിച്ചു.

 ഏജന്റിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് അബിൻസിന്റെ പിതാവ് പട്ടായിക്കൽ സലീം പറഞ്ഞു.

English Summary:

The youth detained by the authorities at the Dubai airport were brought home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com