ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാർ ഓഫിസുകളിൽ ‘ഇ ഓഫിസ്’ ഫയൽ സംവിധാനം പരിഷ്കരിക്കുന്ന നടപടികൾ നീണ്ടതോടെ ഫയലുകളുടെയും തപാലുകളുടെ ഓൺലൈൻ നീക്കം സ്തംഭിച്ചു. ഇ ഓഫിസ് പരിഷ്കരിച്ചതും അല്ലാത്തതുമായ ഓഫിസുകൾ തമ്മിൽ ഫയലുകളും കത്തുകളും അയയ്ക്കാനാവുന്നില്ല. കലക്ടറേറ്റുകളിൽ ഉൾപ്പെടെ ആയിരക്കണക്കിന് ഓൺലൈൻ ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ഇ ഓഫിസ് നടപ്പാക്കിയ ഓഫിസുകൾക്കു തപാൽ സ്റ്റാംപ് ഉപയോഗിച്ച് പഴയപോലെ തപാൽ അയയ്ക്കാൻ നിയന്ത്രണവുമുണ്ട്. 

കഴിഞ്ഞമാസമാണ് പരിഷ്കരണത്തിന് സർക്കാർ തീരുമാനിച്ചത്. ഇ ഓഫിസ് പുതിയ വേർഷനിൽ പ്രവേശിക്കേണ്ടത് കേന്ദ്ര മന്ത്രാലയത്തിന്റെ ഡൽഹി സെർവറിലെ ‘പരിചയ്’ സംവിധാനത്തിലൂടെയാണ്. ഫയലുകളുടെ എണ്ണം സൂചിപ്പിക്കുന്ന ഡാഷ്ബോർഡുമുണ്ട്. സെക്രട്ടേറിയറ്റിലും കലക്ടറേറ്റുകളിലും മറ്റു വകുപ്പുകളിലും പ്രത്യേകം ഷെഡ്യൂൾ തയാറാക്കിയാണ് വേർഷൻ മാറ്റുന്നത്. 

ഇ ഓഫിസ് നിലവിലുള്ള കടലാസ് ഫയലുകളെ ഓൺലൈനാക്കിയെങ്കിലും ഡേറ്റാ വിശകലനം സാധ്യമല്ല. എൻഐസി ഡൽഹി യൂണിറ്റ് തയാറാക്കിയ ഇ ഓഫിസ് കേരളത്തിൽ നടപ്പാക്കുന്നത് സംസ്ഥാന ഐടി മിഷനാണ്.

English Summary:

Online movement of files and mails has stalled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com