ADVERTISEMENT

തിരുവനന്തപുരം∙ രാജ്യസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ ചർച്ചകൾ മുറുകി. എൽഡിഎഫിനു ലഭിക്കുന്ന രണ്ടാം സീറ്റിനായി രംഗത്തുള്ള സിപിഐയുമായും കേരള കോൺഗ്രസു(എം)മായും സിപിഎം ചർച്ച നടത്തും. സീറ്റ് സിപിഐക്കു ലഭിച്ചാൽ ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ് ബാബുവിനായിരിക്കും ആദ്യ പരിഗണന. കഴിഞ്ഞ തവണ പ്രകാശ് ബാബുവിന്റെ പേര് പരിഗണിക്കപ്പെട്ടെങ്കിലും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുൻകൈ എടുത്ത്, യുവ നേതാവായ പി.സന്തോഷ്കുമാറിനു സീറ്റ് നൽകുകയായിരുന്നു.കേരള കോൺഗ്രസിനു(എം) ലഭിച്ചാൽ ജോസ് കെ.മാണി തന്നെയാകും സ്ഥാനാർഥി.

എളമരം കരീം വിരമിക്കുന്ന ഒഴിവിൽ മുതിർന്ന നേതാക്കളിൽ ഒരാളെ രാജ്യസഭയിലേക്ക് അയയ്ക്കണമെന്ന അഭിപ്രായമാണ് സിപിഎമ്മിൽ ശക്തം. നിലവിൽ രാജ്യസഭാംഗങ്ങളായ വി.ശിവദാസ്, ജോൺ ബ്രിട്ടാസ്, എ.എ.റഹീം എന്നിവർ താരതമ്യേന യുവനിരയിൽ പെട്ടവരാണ്. ലോക്സഭാ തിരഞ്ഞെടുപ്പു ഫലം കൂടി വന്ന ശേഷം സ്ഥാനാർഥി ചർച്ചകളിലേക്കു കടക്കാമെന്ന ധാരണയിലാണ് പാർട്ടി.

യുഡിഎഫിനു ലഭിക്കുന്ന ഏക സീറ്റിൽ യുവ നിരയിൽ നിന്ന് ഒരാളെ പരിഗണിക്കുമെന്ന സൂചന മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ നൽകി. മുതിർന്ന നേതാവും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.എം.എ. സലാമിനാകും സീറ്റെന്ന സൂചന നിലനിൽക്കുമ്പോഴാണ് തങ്ങളുടെ ഈ അഭിപ്രായ പ്രകടനം.

English Summary:

Kerala Congress (M) demands Rajya Sabha seat for Jose K Mani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com