ADVERTISEMENT

കോട്ടയം ∙ ജൂലൈ ഒന്നിനു സംസ്ഥാനവ്യാപകമായി കോളജ് പ്രവേശനോത്സവം സംഘടിപ്പിക്കുമെന്നു മന്ത്രി ആർ.ബിന്ദു പ്രഖ്യാപിച്ചു. സംസ്ഥാനതലത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന കേന്ദ്രീകൃത പ്രവേശനോത്സവത്തിനൊപ്പം എല്ലാ കലാലയങ്ങളിലും പ്രവേശനോത്സവം നടത്തും. 4 വർഷ ബിരുദ ഓണേഴ്സ് പ്രോഗ്രാമിന്റെ ഔദ്യോഗിക തുടക്കം പ്രവേശനോത്സവത്തോടെയായിരിക്കും. 

സ്കൂൾ പ്രവേശനോത്സവം പോലെ നാട്ടിലെ ജനപ്രതിനിധികളെയും അറിയപ്പെടുന്നവരെയും രക്ഷിതാക്കളെയും എല്ലാം കോളജുകൾ പ്രവേശനോത്സവത്തിനു ക്ഷണിക്കണം. സംസ്ഥാനതല പരിപാടിയുടെ ലൈവ് പ്രദർശനം ഓരോ സ്ഥലത്തും നടത്താമെന്നും മന്ത്രി പറഞ്ഞു. എംജി സർവകലാശാലയിൽ ബിരുദ ഓണേഴ്സ് പ്രോഗ്രാമുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി അഫിലിയേറ്റഡ് കോളജുകളിലെ പ്രിൻസിപ്പൽമാരുമായും നോഡൽ ഓഫിസർമാരുമായും സംവദിക്കുകയായിരുന്നു മന്ത്രി.

ബിരുദ ഓണേഴ്സ് പ്രോഗ്രാം ആരംഭിക്കുന്നതു വഴി ആർക്കും ജോലി നഷ്ടപ്പെടില്ല. നിലവിലെ അധ്യാപകരെയും മറ്റു ജീവനക്കാരെയും നിലനിർത്തണമെന്നു നിർദേശം നൽകിയിട്ടുണ്ട്. ഭാഷാ അധ്യാപകരും ആശങ്കപ്പെടേണ്ട കാര്യമില്ല. ബിരുദ ഓണേഴ്സ് പ്രോഗ്രാമുകൾ നടപ്പാക്കുമ്പോഴുള്ള പരാതികൾ അപ്പപ്പോൾ പരിഹരിക്കാൻ സർവകലാശാലാ തലത്തിലും കോളജ് തലത്തിലും സമിതി വേണമെന്നും മന്ത്രി പറഞ്ഞു. 

വാഴ്സിറ്റികൾക്ക് ഒറ്റ കലണ്ടർ 

സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ഇക്കൊല്ലം ഏകീകൃത കലണ്ടർ നടപ്പാക്കും. പരീക്ഷകൾക്കു പുറമേ കലാ, കായിക മത്സരങ്ങളും ഒരേ സമയത്തു നടത്തും.

English Summary:

R. Bindu said that the state wide college entrance festival will be organized on July 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com