ADVERTISEMENT

ദുബായ്∙ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ഉൾപ്പെട്ട മാസപ്പടി വിവാദത്തിലെ എക്സാലോജിക് സൊലൂഷൻസ് എന്ന കമ്പനിയുമായി ഒരു ബന്ധവുമില്ലെന്ന് ദുബായിലെ കമ്പനിയായ എക്സാലോജിക് കൺസൽറ്റിങ്. പേരിലെ സാമ്യമാകാം കമ്പനിയുടെ പേരും ഡയറക്ടർമാരുടെ പേരും വിവാദത്തിൽ അകപ്പെടാൻ കാരണമെന്ന് ദുബായ് മൾട്ടി കമോഡിറ്റീസ് സെന്ററിൽ (ഡിഎംസിസി) റജിസ്ട്രേഷനുള്ള എക്സാലോജിക് കൺസൽറ്റിങ് സ്ഥാപകരായ സസൂൺ സാദിഖും നവീൻ കുമാറും പറഞ്ഞു. 

ടി.വീണ, എം.സുനീഷ് എന്നിവരെ അറിയില്ല. എസ്എൻസി ലാവ്‌ലിൻ, പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ എന്നീ സ്ഥാപനങ്ങളുമായി ബന്ധമില്ല. ഒരു മലയാളി കമ്പനിയുമായും ഇടപാടില്ല. 15 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ബെംഗളൂരുവിലും ഓഫിസുണ്ട്. കമ്പനി റജിസ്റ്റർ ചെയ്യുമ്പോൾ സമാന പേരിൽ മറ്റൊരു കമ്പനി ഉള്ളതിനാൽ പേരിൽ മാറ്റം വരുത്തിയതായും വ്യക്തമാക്കി.

വീണയുടെ എക്‌സാലോജിക് കമ്പനി അബുദാബിയിലെ കൊമേഴ്‌സ്യല്‍ ബാങ്ക് അക്കൗണ്ടിലൂടെ കോടികളുടെ ഇടപാട് നടത്തിയെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ആരോപിച്ചിരുന്നു. അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കില്‍, എക്‌സാലോജിക് കണ്‍സള്‍ട്ടിങ്, മീഡിയ സിറ്റി, യുഎഇ എന്ന മേല്‍വിലാസത്തിലാണ് അക്കൗണ്ട് എന്നായിരുന്നു ആരോപണം.

English Summary:

Dubai Exalogic Consulting Denies Ties with Exalogic Solutions Amid Masapadi Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com